കാസർക്കോഡ് ജില്ലാ പോലീസിന് എക്സൈസ് വകുപ്പ് മന്ത്രിയുടെ അഭിനന്ദനം

 കാസറഗോഡ് ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്സേന ഐ പി എസ്സിനും അദ്ധേഹത്തിന്റെ കീഴിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കും കേരള തദ്ദേശ സ്വയംഭരണം, എക്സൈസ് വകുപ്പ് മന്ത്രി ശ്രീ എം ബി രാജേഷ്‌ അവര്‍കളുടെ അഭിനന്ദനം രേഖാമൂലം അറിയിച്ചു. ജില്ലയിലെ മയക്കു മരുന്നിനെതിരെ ഉള്ള ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കും നിയമ നടപടികള്‍ക്കുമാണ് ബഹു: മന്ത്രിയുടെ അഭിനന്ദനങ്ങള്‍. ബഹു: കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അവർകളുടെ നേതൃത്വത്തിൽ കേരള സംസ്ഥാനത്ത് നടത്തിവരുന്ന മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ഊർജ്ജിതമായി ജില്ലയിൽ നടത്തിവരുന്നു. കാഞ്ഞങ്ങാട് പോലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട കൊളവയൽ പ്രദേശത്ത് നാട്ടുകാരും പോലീസും ജനമൈത്രി പോലീസും മറ്റു സംവിധാനങ്ങളും ചേർന്ന് മയക്കുമരുന്നിനെതിരെ നടത്തിയ മുന്നേറ്റമാണ് ഏറെ ശ്രദ്ധേയമായത്, കൊളവയാല്‍ ഗ്രാമം സമ്പൂര്ണ ലഹരി മുക്ത ഗ്രമാമാക്കാന്‍ നിര്‍ണായകമായ ഇടപെടലുകളിലൂടെ പോലീസിനു കഴിഞ്ഞു. ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്സേന ഐ പി എസ്സിന്റെ നിര്‍ദേശാനുസരണം കാഞ്ഞങ്ങാട് ഡി വൈ എസ് പി പി ബാലകൃഷ്ണന്‍ നായരുടെയും എസ് എച്ച് ഒ കെ പി ഷൈനിന്റെയും നേതൃത്വത്തില്‍ പോലീസ് സംവിധാനം ഊര്‍ജിതമായ ഇടപെടലുകളിലൂടെ ലഹരി ഉപയോഗിക്കുന്നവരെ കണ്ടുപിടിച്ച് മാനസീക പരിവര്‍ത്തനത്തിന് വിധേയമാക്കിയാണ് ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത്. ജില്ലയിൽ 2022 വർഷത്തിൽ മയക്കുമരുന്ന് കടത്തിന് എതിരെയും ഉപയോഗത്തിനെതിരെയുമായി 1143 കേസുകൾ രജിസ്റ്റർ ചെയ്തു.113 കിലോ കഞ്ചാവ് പിടിച്ചെടുത്തു, ഇതോടൊപ്പം 836.250 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തിട്ടുണ്ട് കൂടാതെ 6.380 ഗ്രാം ഹാഷിഷ് ഓയിലും പോലീസ് ഈ കാലയളവിൽ പിടിച്ചെടുത്തിട്ടുണ്ട് ഈ കേസുകളിലായി 1300 ആൾക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്, കൂടാതെ ലഹരിക്കെതിരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പൊതുജനങ്ങൾക്കിടയിലും ബോധവൽക്കരണ ക്ലാസുകളും പ്രതിരോധ പ്രവർത്തനങ്ങളും നടത്തിവരുന്നു, പൊതുജനങ്ങളും വിദ്യാർഥികളും സന്നദ്ധ സംഘടനകളും പ്രത്യേകിച്ച് സ്ത്രീകൾ ഒന്നടങ്കം ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ പോലീസിനൊപ്പം പ്രവർത്തിക്കുന്നു ജില്ലയിൽ മയക്കുമരുന്നിനെതിരെ ഊർജിതമായ പ്രവർത്തനങ്ങളാണ് ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്സേന ഐ പി എസിന്റെ നേതൃത്വത്തിൽ നടന്നുവരുന്നത്. ഇകാര്യത്തിലേക്ക് പൊതു സമൂഹത്തിന്റെ നിസ്വാർത്ഥമായ പിന്തുണ ഉണ്ടാകണമെന്നും അഭ്യർത്ഥിക്കുന്നു.


Previous Post Next Post
Kasaragod Today
Kasaragod Today