കാസർകോട്: ബസിന് തടസമുണ്ടാക്കും വി ധം ബൈക്കോടിച്ചപ്പോൾ ഹോൺ മുഴക്കിയ തിന് ബസ് ജീവനക്കാരെ അഞ്ചംഗസംഘം അക്രമിച്ചു. ഇന്നലെ വൈകിട്ട് 5.45ഓടെ ചെർ ക്കളയിലാണ് സംഭവം. കാസർകോട്-ബന്ത ടുക്ക റൂട്ടിലോടുന്ന അക്ഷയ ബസ് ജീവന ക്കാരെയാണ് മാരകായുധങ്ങളുമായി എത്തിയ സംഘം അക്രമിച്ചത്. ബസ് കണ്ടക്ടർ മുന്നാ ട്ടെ ശ്രീരാജ് (26), ഡ്രൈവർ കുറ്റിക്കോലിലെ പ്രജീഷ് (33) എന്നിവർക്ക് നേരെയാണ് അ ക്രമണം. ഇവർ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലാണ്.
ബസ് കാസർകോട്ടു നിന്നും ബന്തടുക്കയി ലേക്ക് പോകുന്നതിനിടെ നാലാംമൈലി ലെത്തിയപ്പോൾ രണ്ട് യുവാക്കൾ ബസിന് മുന്നിൽ തടസമുണ്ടാക്കും വിധം ബൈക്കോ ടിക്കുകയായിരുന്നുവത്. ബസ് മുന്നോട്ടെ ടുക്കാനാണ് ഡ്രൈവർ ഹോൺ മുഴക്കിയത്. ഇതിൽ പ്രകോപിതരായ യുവാക്കൾ ജീവന ക്കാരെ അറപ്പുളവാക്കുന്ന വിധം തെറി വിളി ക്കുകയായിരുന്നു. പിന്നീട് ബസ് ചെർക്കള യിലെത്തിയപ്പോഴാണ് മറ്റ് മൂന്നുപേർകൂടി ചേർന്ന് അക്രമിച്ചത്. ചെർക്കളയിൽ ബസ്നിർത്തി യാത്രക്കാരെ കയറ്റുന്നതിനിടെ ഇരുമ്പ് പൈപ് ഉൾപ്പെടെയുള്ളവ കൊണ്ട് സംഘം അക്രമിക്കുകയായിരുന്നുവെന്ന് കണ്ടകട്ർ ശ്രീരാജ് വിദ്യാനഗർ പൊലീസിൽ
നൽകിയ പരാതിയിൽ പറയുന്നു. സംഭവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവു അഞ്ചു പേർക്കെതിരെ നരഹത്യാശ്രമമട ക്കമുള്ള വിവിധ വകുപ്പുകൾ പ്രകാരമാ
ണ്