കാസർകോട്: പൊലീസുകാരെ കണ്ട് കള്ളൻ മോഷണ മുതൽ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ 4 മണിയോടെ വെസ്റ്റ് കോസ്റ്റ് എക്പ്രസിലാണ് സംഭവം.
ട്രെയിൻ കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷ നിൽ എത്തിയപ്പോൾ യാത്രക്കാരുടെ ബഹളം കേട്ട് ട്രെയിനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാർ നോക്കിയപ്പോൾ ഒരാൾ ട്രെയിനിൽ ഓടിപ്പോകുന്നതാണ് കണ്ടത്. ഇതോടെ പൊലീസുകാർ പിന്തുടർന്നു. അതി നിടെയാണ് മോഷണ മുതൽ ഉപേക്ഷിച്ച് ര
ക്ഷപ്പെട്ടത്. മംഗലാപുരത്തേക്ക് യാത്ര ചെയ്യുകയായിരു ന്ന ചെന്നൈ സ്വദേശിയായ യാത്രക്കാരന്റെ ലാ
ടോപ് അടങ്ങിയ ബാഗാണ് മോഷ്ടിച്ചിരുന്നത്. ട്രെയിനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലി സുകാരായ മുഹമ്മദ് ഫൈസൽ, ഹിദായത്തുള്ള എന്നിവരുടെ സമയോജിതമായ ഇടപെ ടലിലൂടെയാണ് മോഷണ മുതൽ കിട്ടിയത്. കള്ളനെ കുറിച്ച് കാസർകോട് റെയിൽവെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടു
ണ്ട്.