അഡൂര്‍ വെള്ളച്ചേരിയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു

 അഡൂര്‍: അഡൂര്‍ വെള്ളച്ചേരിയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. ഇന്നലെ കാസര്‍കോട്-അഡൂര്‍-പാണ്ടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യബസും ബൈക്കുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ അഡൂര്‍ ബാലനടുക്കം നൂഞ്ഞിയിലെ സീതിക്കുഞ്ഞിയുടെ മകന്‍ നൈമുദ്ദീന്(20) ഗുരുതരമായി പരിക്കേറ്റു. നൈമുദ്ദീനെ മംഗളൂരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.


Previous Post Next Post
Kasaragod Today
Kasaragod Today