പെരിയ: അയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ വീ
ടുകളില്‍ ചെന്ന് വിൽപന നടത്തുന്ന യുവതിയെ കാറില്‍ കയറ്റി കൊണ്ടുപോയി
പീഡിപ്പിക്കാന്‍ ശ്രമിച്ച 60 കാരനെ ബേ
ക്കല്‍ എസ്. ഐ കെ.വി.രാജീവന്‍ അറ
സ്റ്റു ചെയ്തു.
പെരിയയിലെ പി.പി.രാമച്ന്രദനെയാണ്
(60) അറസ്റ്റു ചെയ്തത്. തിരുവനന്തപുരം സ്വദേശിനിയായ 23 കാരിയെയാണ്
ഇയാള്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്.
ഇന്ന് ഉച്ചയോടെയാണ് സംഭവം. കാറില്‍ നിോതിര രാമചന്ദ്രനോട് കോളേജിലേക്കുള്ള വഴി ചോദിച്ചപ്പോള്‍ കുറച്ചു ദൂ
രെയാണെന്നും താന്‍ അങ്ങോട്ടാണെന്നും പറഞ്ഞ് യുവതിയെ
കാറില്‍ കയറ്റുകയായിരുന്നു. കാറില്‍ കയറിയ ഉടന്‍ രാമചന്ദ്രന്‍
മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ യുവതി കാറില്‍ നിന്നും പു
റത്തേക്ക് ചാടി. ഇതുകണ്ട നാട്ടുകാര്‍ കാര്‍ തടഞ്ഞ് രാമചന്ദ്രനെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കു
കയായിരുന്നു.