ഹൈവേ വികസനം, ജനങ്ങളുടെ ആശങ്കയും പ്രയാസങ്ങളും പരിഹരിച്ച് മുന്നോട്ട് പോകണം: എസ്ഡിപിഐ

 കാസറഗോഡ്:


ഹൈവേ വികസനത്തിന്റെ തുടക്കത്തിൽ തന്നെ ജില്ലയുടെ എല്ലാ ഭാഗത്തുള്ള ജനങ്ങൾക്കും ആശങ്ക വർദ്ധിച്ച് വരികയാണെന്നും കാസറഗോഡിന്റെ പ്രധാന ഭാഗങ്ങളിൽ പോലും പൊതുജനത്തിന് കൃത്യമായ മാർഗ രേഖ സമർപ്പിക്കാൻ ഉത്തരവാദപെട്ടവർക്ക് കഴിഞ്ഞിട്ടില്ലെന്നും ഇത് ജനങ്ങളിൽ ഉണ്ടാക്കുന്ന പ്രയാസവും ആശങ്കയും വലുതാണെന്നും എസ്ഡിപിഐ, കാസറഗോഡ് ജില്ലാ ജനറൽ സെക്രട്ടറി എ എച്ച് മുനീർ പറഞ്ഞു

 കാസറഗോഡ് മണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


ആൾ താമസങ്ങൾ കൂടുതൽ ഇല്ലാത്ത ഭാഗങ്ങളിലൂടെ കടന്ന് വരുന്ന സ്പീഡ് ഹൈവേകളെ മാതൃകയാക്കിയാണ് ജനങ്ങൾ തിങ്ങി പാർക്കുകയും സർക്കാർ സ്ഥാപനങ്ങളും സ്ക്കൂളുകളും ബസ്സുകളെ ബഹുഭൂരിപക്ഷം ആൾക്കാർ ആശ്രയിക്കുകയും ചെയ്യുന്ന ജനവാസ മേഖലയിലൂടെ ഹൈവേ വികസനം കടന്ന് വരുന്നത്.

 ഇത് തീർത്തും ബസ്സ് യാത്രക്കാരെ സാരമായ് തന്നെ ബാധിക്കും

 എന്നത് മാത്രമല്ല റോഡിന് ഇരു വശത്തുള്ള ആൾക്കാർക്ക് റോഡ് മുറിച്ച് കടക്കാനുള്ള അവസരവും നഷ്ടപെടും ഇത് നാടുകളെ തന്നെ വേർപെടുത്തും എന്ന തരത്തിലുള്ള പൊതുജന സംസാരത്തെ മുഖവിലയ്ക്ക് എടുക്കുകയും അതിലുള്ള ആശങ്ക അകറ്റാനും പരിഹാരം കാണാനും തുടക്കത്തിൽ തന്നെ സർക്കാരുകൾ ശ്രദ്ധിക്കണമെന്നും എസ്ഡിപിഐ,ആവശ്യപെട്ടു.


യോഗത്തിൽ എസ്ഡിപിഐ,കാസറഗോഡ് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് കരിമ്പളം അദ്ധ്യക്ഷത വഹിച്ചു,

 സെക്രട്ടറി അൻവർ കല്ലങ്കൈ സ്വാഗതവും ഹനീഫ ചെർക്കള നന്ദിയും പറഞ്ഞു.

ബഷീർ നെല്ലിക്കുന്ന്, എസ് എ അബ്ദുൽ റഹ്മാൻ,ഷാഫി ബാരിക്കാട്,ഷെരീഫ് മല്ലം,ഹമീദ് ബാരിക്കാട്,റഹ്മാൻ ആസാദ് നഗർ, സക്കരിയാ മുട്ടത്തൊടി തുടങ്ങിയവർ സംസാ


രിച്ചു.

Previous Post Next Post
Kasaragod Today
Kasaragod Today