കടം നല്‍കിയ പണം തിരിച്ചു ചോദിച്ചതിന്‌ മര്‍ദ്ദിച്ചു വെന്ന പരാതിയില്‍ ഏഴുപേര്‍ക്കെതിരെ പൊലീസ്‌ കേസെടു ത്തു

ആദൂര്‍: കടം നല്‍കിയ പണം തിരിച്ചു ചോദിച്ചതിന്‌ മര്‍ദ്ദിച്ചു

വെന്ന പരാതിയില്‍ ഏഴുപേര്‍ക്കെതിരെ പൊലീസ്‌ കേസെടു

ത്തു. ബെള്ളൂര്‍ ബാങ്കിന്‌ സമീപം താമസിക്കുന്ന ഷംസുദ്ദി

ന്റെ(46) പരാതിയില്‍ മൂസ, ഇബ്രാഹിം, സുഹ്റ, നെഹഫി,

സൂഫി, ഉമ്പു, പള്ളിക്കുഞ്ഞി എന്നിവര്‍ക്കെതിരെയാണ്‌ ആ

ദൂര്‍ പൊലീസ്‌ കേസെടുത്തത്‌. ഷംസുദ്ദീന്‍ അയല്‍വാസിയാ

യ ഒരു സ്ത്രീക്ക്‌ 40,000 രൂപ വായ്പ നല്‍കിയിരുന്നു. ഈ

തുക ഷംസുദ്ദീന്‍ തിരികെ ആവശ്യപ്പെട്ടു. ഇതോടെ പണം

തരാമെന്ന്‌ പറഞ്ഞ്‌ ഷംസുദ്ദീനെ വിളിച്ചുവരുത്തുകയും കൈ

കൊണ്ടും വടികൊണ്ടും മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ്‌ പ

രാതി. ഷംസുദ്ദീന്റെ കൈയിലുണ്ടായിരുന്ന അഞ്ചായിരം രൂപ

യുടെ ഫോണ്‍ സംഘം എറിഞ്ഞുടച്ചതായും പരാ


തിയുണ്ട്‌.

Previous Post Next Post
Kasaragod Today
Kasaragod Today