കാസർകോട്ടെ കൂട്ടബലാത്സംഗക്കേസ് ക്രൈംബ്രാഞ്ചിന് , ഒരു പ്രതിയെ കൂടി അറസ്റ്റ് ചെയ്തു.
കാസര്‍കോട്: കാസർകോട്ടെ കൂട്ടബലാത്സംഗക്കേസ് ക്രൈംബ്രാഞ്ചിന് കൈമാറി . ഒരു പ്രതിയെ കൂടി അറസ്റ്റ് ചെയ്തു.
എരിയാല്‍ സ്വദേശി അബ്ദുല്‍ സമദ് (40)ആണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലാവുന്നവരുടെ എണ്ണം ആറായി. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി സതീഷ്‌കുമാര്‍ ആലക്കലിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
നെല്ലിക്കട്ട ബിലാല്‍ നഗറിലെ അറഫാത്ത് (23), മലപ്പുറം സ്വദേശിയും ബാങ്കോട്ട് വാടകവീട്ടില്‍ താമസക്കാരനുമായ മുഹമ്മദ് ഷഫീഖ് (28), മുളിയാര്‍ മാസ്തിക്കുണ്ടിലെ എം.എസ് അന്‍സാറുദ്ദീന്‍ തങ്ങള്‍ (29), മാസ്തിക്കുണ്ട് സാദാത്ത് മന്‍സിലിലെ മുഹമ്മദ് ജലാലുദ്ദീന്‍ തങ്ങള്‍ (33), മീപ്പുഗുരിയിലെ ടി.എസ് മുഹമ്മദ് ജാബിര്‍ (28) എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളില്‍ പിടിയിലായത്.
ഇനി ഏഴ് പേരെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.