വ്യാജ നമ്പർ പ്ലേറ്റ് പതിച്ച് ഓടിയ വാഹനം പോലീസ് പിടിയിലായി

 വ്യാജ നമ്പർ പ്ലേറ്റ് പതിച്ച് ഓടിയ വാഹനം പോലീസ് പിടിയിലായിപൊയിനാച്ചി: വ്യാജ നമ്പർ പ്ലേറ്റ് പതിച്ച് ഓടിയ വാഹനം പോലീസ് പിടിയിലായി. 

 പൊയിനാച്ചിയില്‍ വെച്ചാണ് ടാറ്റ സെനോണ്‍ വാഹനം സംശയം തോന്നിആര്‍.ടി.ഒ എന്‍ഫോഴ്സ്മെന്റ് വിഭാഗം പരിശോധിച്ചത്. നമ്പര്‍ വ്യാജമാണെന്ന് കണ്ടെത്തിയതോടെ പിടികൂടുകയായിരുന്നു. 


വാഹനം ഓടിച്ച വ്യക്തിക്ക് ഡ്രൈവിംഗ് ലൈസന്‍സും ഉണ്ടായിരുന്നില്ല. നാഷണല്‍ ഹൈവേ അതോറിറ്റിയുടെ ബോര്‍ഡ് വെച്ച് വ്യാജ ടാക്‌സി ഓപ്പറേഷന്‍ നടത്തിയ പ്രൈവറ്റ് ബൊലേറോ വാഹനത്തിന് പിഴ ചുമത്തി. ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സാജു ഫ്രാന്‍സിസ്, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ സി.എ. പ്രദീപ്കുമാര്‍, സി.വി ജിജോ വിജയ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Previous Post Next Post
Kasaragod Today
Kasaragod Today