വർഷങ്ങൾക്കു മുമ്പ് മകള്‍ കുളത്തിൽ വീണ് മരിച്ചതിന്‍റെ വിഷമം മാറും മുമ്പേ മകനെയും മരണം തട്ടിയെടുത്തു; മാതാപിതാക്കൾ തീരാദുഖത്തിൽ

 കാസർകോട്: വർഷങ്ങൾക്കു മുമ്പ് മകള്‍ കുളത്തിൽ വീണ് മരിച്ചതിന്‍റെ വിഷമം മാറും മുമ്പ് മാതാപിതാക്കൾക്ക് തീരാദുഃഖമായി ഏക മകന്‍റെയും അപകടമരണം. എൻമകജെ സ്വദേശികളായ ഗുളിക മൂലയിലെ നാരായണ നായിക്കിന്‍റെയും പത്മാവതിയുടെയും മകനും പ്ലസ് വണ്‍ വിദ്യാര്‍ഥിയുമായ ജിതേഷ്(17) കഴിഞ്ഞ ദിവസമാണ് ഷോക്കേറ്റ് മരിച്ചത്വൈദ്യുതി മോട്ടോര്‍ ഓഫ് ചെയ്യാനുള്ള ശ്രമത്തിനിടയിലാണ് ജിതേഷിന് ഷോക്കേറ്റത്. നിലവിളി കേട്ട് പരിസരവാസികള്‍ ഓടിയെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.കാട്ടുകൂക്കെ സുബ്രമഹ്‌ണ്യേശ്വര ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് ജിതേഷ്. ഈ ദമ്പതികളുടെ ഏകമകള്‍ ഹരിനാക്ഷി ഏതാനും വര്‍ഷം മുമ്പ് കുളത്തിൽ വീണു മരിച്ചിരുന്നു. ഇതിന്‍റെ വിഷമം മാറുംമുമ്പാണ് ഏകമകനേയും മരണം തട്ടിയെടുത്തത്.


കൂലിപ്പണിക്കാരായ ദമ്പതികളുടെ ഏക പ്രതീക്ഷ ആയിരുന്നു പഠനത്തിൽ മിടുക്കനായ ജിതേഷ്. രണ്ട് മക്കളേയും നഷ്ടപ്പെട്ടതോടെ ഇവര്‍ മാനസികമായി തന്നെ തളര്‍ന്നിരിക്കുകയാണ്. വിദ്യാര്‍ഥിയുടെ മരണത്തില്‍ ദുഃഖ സൂചകമായി ചൊവ്വാഴ്ച സ്കൂളിന് അവധി നൽകിയിരുന്നുബദിയഡുക്ക പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കർണാടക വീട്ടല സർക്കാർ ആശുപത്രിയിൽ വെച്ചാണ് പോസ്റ്റ്‌ മോർട്ടം നടത്തിയത്. ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനൽകി. ചൊവ്വാഴ്ച വൈകിട്ട് വീട്ടിൽ പൊതുദർശനത്തിന് വച്ചശേഷം സംസ്കാര ചടങ്ങുകൾ നടത്തി


.

Previous Post Next Post
Kasaragod Today
Kasaragod Today