തലപ്പാടി: കാസര്‍കോട്-കര്‍ണാടക അതിര്‍ത്തിയില്‍ തലപ്പാടി ടോള്‍ ഗേറ്റിന് സമീപം ലോറിയിടിച്ച് കാസര്‍കോട്ടെ കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്‍ മരിച്ചു. കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ താല്‍ക്കാലിക ജീവനക്കാരനായ ആദൂരിലെ വസന്ത്കുമാര്‍ റായി(55)ആണ് മരിച്ചത്. ടോള്‍ഗേറ്റിന് സമീപത്ത് കൂടി വസന്ത്കുമാര്‍ നടന്നുപോകുമ്പോള്‍ അമിതവേഗതയില്‍ വന്ന ലോറി ഇടിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വസന്ത് കുമാര്‍ റായിയെ ടോള്‍ ഗേറ്റ് ജീവനക്കാര്‍ ആംബുലന്‍സില്‍ ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. സംഭവം നടന്നത് കര്‍ണാടകയുടെ പരിധിയിലായതിനാല്‍ മംഗളൂരു ട്രാഫിക് പൊലീസ് കേസെടുത്തു. അപകടം വരുത്തിയ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടം നടന്നയുടന്‍ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടിരുന്നു. ഇയാളെ പിടികൂടാന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. തലപ്പാടി ടോള്‍ ഗേറ്റില്‍ വാഹനാപകടങ്ങള്‍ പതിവാകുകയാണ്. ഈയിടെ ഇവിടെ കാല്‍നട യാത്രക്കാര്‍ക്ക് നേരെ നിയന്ത്രണം വിട്ട വാഹനം പാഞ്ഞുകയറിയിരുന്നു. വാഹനങ്ങള്‍ കൂട്ടിയിടിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.
തലപ്പാടിയിൽ ലോറിയിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു
mynews
0