യക്ഷഗാന കലാകാരനും മുന്‍ കര്‍ണാടക എം.എല്‍.എയുമായ കുമ്പള സുന്ദര്‍ റാവു അന്തരിച്ചു

 കാസര്‍കോട്: പ്രശസ്ത യക്ഷഗാന കലാകാരനും മുന്‍ കര്‍ണാടക എം.എല്‍.എയുമായ കുമ്പള സുന്ദര്‍ റാവു (88) അന്തരിച്ചു. കുമ്പള നായ്ക്കാപ്പ് സ്വദേശിയാണ്. വര്‍ഷങ്ങളായി മംഗളൂരുവിലാണ് താമസം. മംഗളൂരു പമ്പ്‌വേലിന് സമീപത്തെ വീട്ടില്‍ വെച്ച് ഇന്ന് രാവിലെയോടെയാണ് മരിച്ചത്. കര്‍ണാടക സൂറത്ത്കല്ലില്‍ ബി.ജെ.പിയെ പ്രതിനിധീകരിച്ച് ഒരു തവണ എം.എല്‍.എ ആയിരുന്നു. കര്‍ണാടക യക്ഷഗാന അക്കാദമിയുടെ പ്രസിഡണ്ടായും പ്രവര്‍ത്തിച്ചു. സുന്ദര്‍ റാവു യക്ഷഗാന മേഖലക്ക് സമര്‍പ്പിച്ച സംഭാവന വളരെ വലുതായിരുന്നു. നിരവധി പുരസ്‌ക്കാരങ്ങളും അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിരുന്നു. കര്‍ണാടകയിലെയും ഉത്തര കേരളത്തിലെയും സാംസ്‌ക്കാരിക പരിപാടികളില്‍ കുമ്പള സുന്ദര്‍ റാവു നിറഞ്ഞ് നിന്നിരുന്നു. 40 വര്‍ഷമായി ധര്‍മ്മസ്ഥല യക്ഷഗാന ഗ്രൂപ്പില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. ഭാര്യ: സുമതി. മക്കള്‍: പ്രസന്ന, പ്രവീണ, ശാന്ത, സവിത, മമത.


Previous Post Next Post
Kasaragod Today
Kasaragod Today