കാണാതായ ഡോക്ടറെ കർണാടകയിലെ കുന്താപൂരിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

 കാസര്‍കോട്: കാണാതായ ഡോക്ടറെ കർണാടകയിലെ കുന്താപൂരിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ബദിയടുക്കയിലെ ദന്തഡോക്ടർ എസ്.കൃഷ്ണമൂര്‍ത്തിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 

ക്ലിനിക്കിൽ എത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയുണ്ടായിരുന്നു. സംഭവത്തിൽ കൃഷ്ണമൂര്‍ത്തിക്കെതിരെ ബദിയടുക്ക പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കൃഷ്ണമൂര്‍ത്തിയെ കാണാതായത്. 


തുടർന്ന് ബുധനാഴ്ച കൃഷ്ണമൂര്‍ത്തിയുടെ ഭാര്യ ഭർത്താവിനെ കാണാനില്ലെന്നു കാണിച്ച് ബദിയടുക്ക പൊലീസിൽ പരാതി നൽകി. പൊലീസിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് ട്രെയിൻതട്ടി മരിച്ചനിലയിൽ കണ്ടെത്തിയത്.


Previous Post Next Post
Kasaragod Today
Kasaragod Today