ചെമ്മനാട് പാലത്തിൽ നിന്നും യുവാവ് പുഴയിലേക്ക് എടുത്തുചാടി, ഫയർഫോഴ്‌സ് രക്ഷകരായി
കാസർകോട്: ചെമ്മനാട് പാലത്തിൽ നിന്നും യുവാവ് പുഴയിലേക്ക് എടുത്തുചാടി. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്‌സ് രക്ഷകരായി.
നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 44 കാരനാണ് ഇന്ന് വൈകീട്ട് ചെമ്മനാട് പാലത്തില്‍ നിന്നും എടുത്തു ചാടിയത്.
ഒരാള്‍ പുഴയിലേക്ക് ചാടുന്നത് പാലത്തിന് എതിര്‍വശത്ത് ജോലി ചെയ്തിരുന്നവര്‍ കണ്ടതോടെ ഇവര്‍ ഫയര്‍ ഫോഴ്‌സില്‍ വിവരം അറിയിക്കുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോയും ഇവര്‍ പകര്‍ത്തിയിരുന്നു. സ്ഥലത്തെത്തിയ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ ഇയാളെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.
ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയും പുഴയില്‍ ചാടിയെങ്കിലും കാലില്‍ ഇട്ടിരുന്ന പ്ലാസ്റ്റര്‍ കാരണം ഇയാള്‍ താഴേക്ക് മുങ്ങി പോയില്ല എന്ന് ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കാസര്‍കോട് ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥന്‍ അനില്‍ കുമാര്‍ അനില്‍ കുമാറിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവ
ര്‍ത്തനം.