എം.ഫാം ഫാര്‍മസുട്ടിക്കല്‍ കെമിസ്ട്രിയില്‍ മംഗലാപുരം നിട്ടെ യൂണിവേര്‍സിറ്റിയില്‍ നിന്ന് ഒന്നാം റാങ്ക് നേടി ചേരങ്കൈ സ്വദേശി സക്കിയ ഫാത്തിമ

 ചേരങ്കൈ: എം.ഫാം ഫാര്‍മസുട്ടിക്കല്‍ കെമിസ്ട്രിയില്‍ മംഗലാപുരം നിട്ടെ യൂണിവേര്‍സിറ്റിയില്‍ നിന്ന് ഒന്നാം റാങ്ക് നേടി ചേരങ്കൈ സ്വദേശി സക്കിയ ഫാത്തിമ നാടിനും നാട്ടുകാര്‍ക്കും അഭിമാനമായി മാറി. രണ്ട് വര്‍ഷം മുമ്പ് രാജീവ് ഗാന്ധി യുണിവെര്‍സിറ്റിയില്‍ ബി.ഫാം ല്‍ മുന്നാം റാങ്കും കരസ്ഥമാക്കിയിരുന്നു. ഇപ്പോള്‍ നിട്ടെ യൂണിവേര്‍സിറ്റിയില്‍ റിസര്‍ച്ച് സ്‌കോളറായി സക്കിയ ഫാത്തിമ തിരഞ്ഞടുക്കപ്പെട്ടു. ഒന്നാം റാങ്ക് നേടിയ സക്കിയ ഫാത്തിമയെ മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ റാഫി എരിയാല്‍ നേരിട്ട് വീട്ടില്‍ എത്തി അഭിനന്ദനം അറിയിച്ചു. ചേരങ്കൈ സ്വദേശി ഷാജഹാന്‍ റസീന ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍ മുഹമ്മദ് അലിഷാ (ഫാര്‍മസിസ്റ്റ് അലൈന്‍) ഇബ്രാഹിം സഫ്വാന്‍ഷാ എക്‌ണോമിക്‌സ് എം.എ കാസര്‍കോട് ഗവ കോളേജ് വിദ്യാര്‍ത്ഥി.


എം.ഫാം ഫാര്‍മസുട്ടിക്കല്‍ കെമിസ്ട്രിയില്‍ മംഗലാപുരം നിട്ടെ യൂണിവേര്‍സിറ്റിയില്‍ നിന്ന് ഒന്നാം റാങ്ക് നേടി ചേരങ്കൈ സ്വദേശി സക്കിയ ഫാത്തിമ നാടിനും നാട്ടുകാര്‍ക്കും അഭിമാനമായി മാറി. ചേരങ്കൈ ഷാജഹാന്‍-റസീന ദമ്പതികളുടെ മകളാണ്


.

Previous Post Next Post
Kasaragod Today
Kasaragod Today