മേല്പറമ്പിൽ ബൈക് യാത്രക്കാരനെ കാർ ഇടിച്ചുവീഴ്ത്തി തട്ടിക്കൊണ്ടുപോയതായി പരാതി. ഇനോവ കാറാണ് ഇടിച്ചുവീഴ്ത്തി തട്ടിക്കൊണ്ടുപോയതായി പരാതി നൽകിയത്. സംഭവത്തിൽ ദൃക്സാക്ഷിയുടെ പരാതിയിൽ മേൽപറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തിങ്കളാഴ്ച രാവിലെ ചളിയങ്കോട് പാലത്തിന് സമീപമായിരുന്നു സംഭവം നടന്നത്. കെഎൽ 14 വി 5399 നമ്പർ ബൈക് യാത്രക്കാരനെയാണ് ഇനോവ കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയതെന്ന് പൊലീസ് പറഞ്ഞു. ബൈകിനെ ഇടിച്ചുവീഴ്ത്തിയ ശേഷം അതേ കാറിൽ യുവാവിനെ പൊക്കിയെടുത്ത് വാഹനത്തിൽ കയറ്റിക്കൊണ്ടു പോകുകയായിരുന്നുവെന്നാണ് വിവരം. തട്ടിക്കൊണ്ട് പോയത് ആരെയാണെന്ന് ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. കുണ്ടംകുഴി സ്വദേശിയുടെ പേരിലാണ് ബൈകിന്റെ രജിസ്‌ട്രേഷൻ ഉള്ളത്. മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള 710 എന്ന നമ്പറിൽ അവസാനിക്കുന്ന കാറിലാണ് യുവാവിനെ പിടിച്ചുകൊണ്ടുപോയതെന്നാണ് വിവരം