കാസർകോട്:പി എസ് സി പരീക്ഷയെഴുതാന്‍ പോയ ഭര്‍തൃമതിയായ യുവതിയെ കാണാതായതായി പരാതി.
ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 34 കാരിയെയാണ് കാണാതായത്. ശനിയാഴ്ച രാവിലെ പി എസ് സി പരീക്ഷയെഴുതാന്‍ വീട്ടില്‍ നിന്ന് പോയതായിരുന്നു.
ഭര്‍ത്താവും ഒരു കുട്ടിയുള്ള യുവതി വൈകുന്നേരമായിട്ടും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധു ചന്തേര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
.