മഞ്ചേശ്വരത്ത് കുഴൽപ്പണ വേട്ട, ചെക്പോസ്റ്റിൽ പിടികൂടി യത് 18 ലക്ഷം

 മഞ്ചേശ്വരം എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ കുഴല്‍പ്പണം പിടികൂടി. മഹാരാഷ്ട്രയില്‍ നിന്നും ഏജന്റ് മുഖേന കൊടുത്തുവിട്ട 18 ലക്ഷം രൂപയാണ് ഇന്‍സ്‌പെക്ടര്‍ സജിത്ത് കെ.എസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പിടികൂടിയത്. പണവുമായി കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ വന്ന മഹാരാഷ്ട്ര സോലാപ്പൂര്‍ സ്വദേശി നിതിനെ ( 25 ) അറസ്റ്റു ചെയ്തു. കാസര്‍ഗോഡ് സ്വദേശിക്ക് കൈമാറാനാണ് പണമെന്നും ഇത് ആരാണന്ന് അറിയില്ലന്നും ബസിറങ്ങുമ്പോള്‍ വിളിക്കുമെന്നും പ്രതി പറഞ്ഞു. പ്രതിയേയും പണവും മേല്‍ നടപടികള്‍ക്കായി മഞ്ചേശ്വരം പോലീസിനു കൈമാറി. കഴിഞ്ഞ ഏതാനും മാസത്തിനുള്ളില്‍ നാലു തവണകളിലായി ഒരു കോടിയിലധികം രൂപയുടെ കുഴല്‍പ്പണം ചെക്ക്‌പോസ്റ്റില്‍ പിടികൂടിയിരുന്നു. പരിശോധനകളില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിജയന്‍.സി, സോനു സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു.


Previous Post Next Post
Kasaragod Today
Kasaragod Today