കാസർഗോഡ് സബ് ജില്ലാ കലോത്സവത്തിൽ സ്മാർട്ട് ബോയ് മിസ്ബാഹും സഹോദരങ്ങളായ ഇരട്ട കുട്ടികൾ മുആസും മുഅവ്വിസും ശ്രദ്ധേയമായി. യുപി വിഭാഗത്തിൽ അറബിക് പ്രസംഗം, അറബിക് മോണോആക്ട്, എന്നിവയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും മാപ്പിളപ്പാട്ടിൽ എ ഗ്രേഡോടെ മൂന്നാം സ്ഥാനവും നേടിയാണ് മിസ്ബാഹ് കലോത്സവത്തിൽ ശ്രദ്ധേയമായത്. നേരത്തെ മദ്രസ തലത്തിൽ നടന്ന മുസാബഖ ജില്ലാ കലാ പ്രതിഭയും ഇതിനിടെ നടന്ന സാഹിത്യോത്സവിൽ സ്റ്റേറ്റ് ലെവലിൽ മത്സരിച്ചതിലെല്ലാം എ ഗ്രേഡ് നേടുകയും ചെയ്തിരുന്നു. ജി യു പി എസ് തെക്കിൽ പറമ്പയിൽ ഏഴാം തരത്തിൽ പഠിക്കുന്ന ഈ മിടുക്കൻ സ്മാർട്ട് ബോയ് എന്ന യൂട്യൂബിൽ തിളങ്ങി നിൽക്കുന്നു.സഹോദരങ്ങളായ മുഅവ്വിസ് മാപ്പിളപ്പാട്ടിലും അറബിക് ഗാനത്തിലും എ ഗ്രേഡ് നേടി, അറബിക് സംഘഗാനത്തിൽ എ ഗ്രേഡും ജനറൽ സംഘഗാനത്തിൽ ബി ഗ്രേഡും ദേശഭക്തിഗാനത്തിൽ സി ഗ്രേഡും നേടിയ ഗ്രൂപ്പിൽ മുആസും മുഅവ്വിസും ഉൾപ്പെടുന്നു, ഇരുവരും ജി യു പി എസ് ബെണ്ടിച്ചാലിൽ നാലാം തരത്തിൽ പഠിക്കുന്നു. കലാകാരനും ഫോട്ടോഗ്രാഫറുമായ പിതാവ് അസീസ് ട്രെൻഡ് ആണ് ഇവരെ പരിശീലിപ്പിക്കുന്നത്.
കാസറഗോഡ് ഉപജില്ല കലോത്സവത്തിൽ സ്മാർട്ട് ബോയ് താരങ്ങൾക്ക് തിളക്കം
mynews
0