കാസർകോട്: അഡൂര്‍ പരപ്പയില്‍ നിയന്ത്രണം വിട്ട ഇന്നോവ കാര്‍ മരത്തിലടിച്ച് അമ്മയും മകളും മരിച്ചു. ഗ്വാളിമുഖം ഗോളിത്തടി സ്വദേശിയായ ഷാഹിന (28), മകൾ ഫാത്തിമ (രണ്ട്) എന്നിവരാണ് മരിച്ചത്. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.