എന്‍.എ സുലൈമാന്‍ അന്തരിച്ചു

 സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ ജില്ലാ പ്രസിഡന്റും നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രസിഡണ്ടും പ്രമുഖ വ്യവസായിയുമായ എന്‍.എ സുലൈമാന്‍ (63) അന്തരിച്ചു. ഞായറാഴ്ച രാവിലെ നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടര്‍ന്ന് രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കേരള സ്‌മോള്‍ സ്‌കെയില്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ ജില്ലാ ട്രഷര്‍, ടേബിള്‍ ടെന്നീസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്, നെറ്റ് ബോള്‍ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്, ദേശീയ കായിക വേദി ജില്ലാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയാണ്. പരേതരായ അബ്ദുല്ല ഹാജിയുടെയും ആസിയുമ്മയുടെയും മകനാണ്. ഭാര്യ: മുംതാസ് പട്‌ല. മക്കള്‍: സുനൈസ്, സുഫാസ്, ഡോ.സുനൈല (ജര്‍മ്മനി), സുസുല (മെഡിക്കല്‍ സ്റ്റുഡന്റ്, ചെന്നൈ). മരുമക്കള്‍: ഡോ.അസീസ്, റിനയ. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ സലാം, സൈദ്, ആയിഷ, സഫിയ, സുഹറ, ജമീല, റാബിയ, ഉമ്മാഞ്ഞി.


Previous Post Next Post
Kasaragod Today
Kasaragod Today