തളങ്കര സ്വദേശികൾ സഞ്ചരിച്ച കാർ ഹുബ്ലിയിൽ അപകടത്തിൽ പെട്ടു, രണ്ട്പേർ മരണപ്പെട്ടതായി വിവരം,നാല് പേർക്ക്പരിക്ക്


കാസർകോട്: തളങ്കര സ്വദേശികൾ സഞ്ചരിച്ച കാർ കർണാടക ഹുബ്ലിയിൽ അപകടത്തിൽ പെട്ടു. അപകടത്തിൽ രണ്ട് പേർ  മരണപ്പെട്ടതായാണ് വിവരം, 4  പേർക്ക് ഗുരുതരമായി പരിക്കേറ്റു.

 ആർ എസ് കാരാൽ കൊല്ലപ്പെട്ട തളങ്കരയിലെ സൈനുൽ ആബിദിന്റെ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്

വൈകിട്ടോടെയാണ് അപകടം. തളങ്കരയിലെ മുഹമ്മദ്(65), ഭാര്യ ആയിഷ(62),  എന്നിവരാണ് മരിച്ചത്.

സൈനുൽആബിദിന്റെ  മാതാവ്‌ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു,പിതാവ്‌ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടതയാണ് ലഭിച്ചിരിക്കുന്ന വിവരം. ആബിദിന്റെ സഹോദരനും ഭാര്യയും മക്കളും ആണ് പരിക്കേറ്റ് ചികിത്സയിലുള്ളത്

അപകടസമയം വാഹനത്തിലുണ്ടായിരുന്ന ദമ്പതികളുടെ മകൻ സിയാദ്, ഭാര്യ സജ്ന, മകൾ ആഇശ

എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവർ ആശുപത്രിയിലാണ് .



Previous Post Next Post
Kasaragod Today
Kasaragod Today