കാസര്‍കോട്: പത്തൊന്‍പതുകാരിയെ മയക്കുമരുന്ന് നല്‍കിയും പ്രലോഭിപ്പിച്ചും കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ രണ്ടു യുവാക്കള്‍ കൂടി അറസ്റ്റില്‍. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം പത്തായി. തിങ്കളാഴ്ചാണ് രണ്ടു പേരെ കൂടി ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ.സതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. ഉദുമ ഇച്ചിലങ്കാലിലെ ഫയാസ് മൊയ്തീന്‍ കുഞ്ഞി (29), മാങ്ങാട് ബാര ആര്യടുക്കത്തെ എന്‍.മുനീര്‍ (29) എന്നിവരെയാണ് അറസ്റ്റ് ചെയ്്തത്. പീഡന പരമ്പരയുമായി ബന്ധപ്പെട്ട് ആറ് കേസുകളാണ് ഇതു വരെ എടുത്തിരിക്കുന്നത്. കേസുകളില്‍ 18 പ്രതികളാണുള്ളതെന്നും ബാക്കിയുള്ള പ്രതികള്‍ വരും ദിവസങ്ങളില്‍ അറസ്റ്റിലാവുമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.
കാസർകോട്ടെ കൂട്ട ബലാത്സംഗം, 2 പേർ കൂടി അറസ്റ്റിൽ
mynews
0