മംഗളുരു: ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന കഞ്ചാവുമായി മൂന്ന് കാസര്‍കോട് സ്വദേശികളടക്കം നാലുപേര്‍ അറസ്റ്റില്‍. കാസര്‍കോട് ബണ്ടിയോട് സ്വദേശി മുഹമ്മദ് നൗഫല്‍ (24), മലപ്പുറം പൊന്നാനി സ്വദേശി ജംഷീര്‍ എം (24), മഞ്ചേശ്വരം മംഗല്‍പാടി സ്വദേശി മുഹമ്മദ് ബാത്തിഷ് (37), കാസര്‍കോട് മുട്ടത്തൊടി സ്വദേശി മുഹമ്മദ് അഷ്‌റഫ് (42) എന്നിവരാണ് അറസ്റ്റിലായത്. ബംഗളൂരുവില്‍ നിന്ന് ഉപ്പിനങ്ങാടി, മേല്‍ക്കര്‍, ബോളിയാര്‍ റോഡ് വഴി കേരളത്തിലേക്ക് ആള്‍ട്ടോ കാറില്‍ കഞ്ചാവ് കടത്തുകയായിരുന്നു സംഘം.
ഒരു മൊബൈല്‍ ഫോണ്‍, രണ്ട് ട്രാവല്‍ ബാഗുകള്‍, ആള്‍ട്ടോ കാര്‍ എന്നിവയും പ്രതികളില്‍ നിന്ന് പിടിച്ചെടുത്തു.
അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ ദിനകര്‍ ഷെട്ടിയുടെ നേതൃത്വത്തില്‍ കൊണാജെ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ പ്രകാശ് ദേവാഡിഗ, എസ്‌ഐ ശരണപ്പ ഭണ്ഡാരി, പൊലീസുകാരായ ശൈലേന്ദ്ര, മുഹമ്മദ് ഷെരീഫ്, മഹേഷ്, പുരുഷോത്തം, ദീപക്, അശ്വിന്‍, സുരേഷ്, അംബരീഷ്, ബരാമ ബാഡിഗര്‍, രേഷ്മ, സുനിത എന്നിവരാണ് ഓപ്പറേഷന്‍ നടത്തിയത്
.