കവർച്ച കേസ്, യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

 കാഞ്ഞങ്ങാട്: കവർച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്ത.കാഞ്ഞങ്ങാട് ഇട്ടമ്മൽ ഗാർഡർ വളപ്പിലെ ആബിദിനെ (29)യാണ് ഹൊസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തത് .ഇക്കഴിഞ്ഞ ഒക്ടോബർ 20 ന് 

കുശാൽനഗറിലെ റോയൽ ലൈവ് ബേക്കറിയിൽ കവർച്ച നടത്തിയ കേസിലെ പ്രതിയാണ് യുവാവ്.


ബേക്കറി പ്രവർത്തിക്കുന്ന കെട്ടിടത്തിൻ്റെപിറക് വശത്തെ ജനൽ കുത്തി തുറന്ന് ബേക്കറിക്ക് അകത്തുകടന്ന പ്രതി ബേക്കറിയിൽ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറ യുടെ ഹാർഡ് ഡിസ്ക് കടത്തി കൊണ്ട് പോകുകയും, മേശ കുത്തി തുറന്ന് 15,260 രൂപമായി കടന്നുകളയുകയായിരുന്നു. 


ബേക്കറി ഉടമ ബിസ്മി ഹൗസിൽ ടി പി ഷൈജു (40) വിൻ്റെ പരാതിയിൽ കേസെടുത്ത ഹൊസ്ദുർഗ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു


.

Previous Post Next Post
Kasaragod Today
Kasaragod Today