ഗൾഫിൽ നിന്നും നാട്ടിലെത്തിയ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

 ഉദുമ : നടുവേദനക്ക് ഓപ്പറേഷന് വിധേയനായ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു.

പള്ളം തെക്കേക്കരയിലെ പരേതനായ അബ്ദുല്‍ ഖാദറിന്റെയും സഫിയയുടെയും മകന്‍ മുഹമ്മദ് യാസീന്‍ (29) ആണ് മരിച്ചത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് മംഗളൂരു ഏനപ്പോയ ആശുപത്രിയില്‍ നിന്നാണ് ഓപ്പറേഷന് വിധേയനായത്. വൈകുന്നേരത്തോടെ റൂമിലേക്ക് മാറ്റിയ യാസീന്‍ കുടുംബക്കാരോട് സംസാരിച്ചിരുന്നു. റൂമില്‍ വിശ്രമിക്കുന്നതിനിടയില്‍ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഡോക്ടര്‍മാര്‍ എത്തി പരിശോധിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഗള്‍ഫിലായിരുന്ന മുഹമ്മദ് യാസീന്‍ ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്. സഹോദരങ്ങള്‍: സിറാജ്, സറീന, മുഹമ്മദ് അമീന്‍. 

എല്ലാവരോടും നല്ല സൗഹൃദ ബന്ധം പുലര്‍ത്തിയിരുന്ന യാസീന്റെ മരണം നാടിനെ കണ്ണീരിലാഴ്ത്തി


.

Previous Post Next Post
Kasaragod Today
Kasaragod Today