19കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന് പരാതി, യുവതി ഉള്‍പ്പെടെ മൂന്നുപേർ കസ്റ്റഡിയിൽ, ഹണിട്രാപ്പ് സംഘമെന്ന് സൂചന

 കാസര്‍കോട്: വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 19കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന പരാതിയില്‍ പൊലീസ് അന്വേഷണമാരംഭിച്ചു. യുവതി ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവാക്കളെ ഹണിട്രാപ്പില്‍പെടുത്തി ഭീഷണിപ്പെടുത്തുകയും പണം തട്ടിയെടുക്കുകയും ചെയ്യുന്ന യുവതിയെയും രണ്ട് യുവാക്കളെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഏതാനും ദിവസം മുമ്പാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. പത്തൊമ്പതുകാരിയെ മംഗളൂരു, ചെര്‍ക്കള, കാസര്‍കോട്, തൃശൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും കാഴ്ചവെക്കുകയുമായിരുന്നു. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മയക്കുമരുന്ന് നല്‍കിയാണ് പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയതെന്നാണ് വിവരം


Previous Post Next Post
Kasaragod Today
Kasaragod Today