കാസര്‍കോട്: വീട്ടമ്മ തീവണ്ടി തട്ടി മരിച്ചു. ബങ്കരക്കുന്നിലെ പരേതനായ ബാബുവിന്റെ ഭാര്യ സുഗന്ധി (73) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് വീടിന് സമീപത്തെ റെയില്‍വെ ട്രാക്കില്‍ വെച്ചാണ് തീവണ്ടി തട്ടിയത്. മൃതദേഹം ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. മക്കള്‍: ഭരതന്‍, നാഗേഷ്, പുരുഷോത്തമന്‍, സരോജ, ഉഷ. മരുമക്കള്‍: ഗീത, ശൈലജ, രോഹിണി, നാരായണന്‍, ഗണേഷ്. സഹോദരന്‍: ഗംഗാധരന്‍.