ആലപ്പുഴ: വില്‍പ്പനക്കായി കാറില്‍ കടത്താന്‍ ശ്രമിച്ച മാരക ലഹരിമരുന്നായ എം ഡി എം എയുമായി രണ്ടുപേര്‍ അറസ്റ്റിലായി.
കാസര്‍കോട് മധൂര്‍ ഷിരി ബാഗിലു ബിയാറാം വീട്ടില്‍ അബൂബക്കര്‍ സിദ്ദീഖ് (29), കാസര്‍കോട് മൂളിയാര്‍ കാട്ടിപ്പളം വീട്ടില്‍ അഷ്‌കര്‍ (21) എന്നിവരെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. കലവൂര്‍ വളവനാട് ദേവീക്ഷേത്രത്തിന് സമീപം എക്‌സൈസ്് നടത്തിയ വാഹന പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്. 9.146 ഗ്രാം എം ഡി എം എയും മയക്കുമരുന്ന് വിറ്റുകിട്ടിയ 5000 രൂപയും പിടിച്ചെടുത്തു. മംഗലാപുരത്തുനിന്നാണ് മയക്കുമരുന്ന് എത്തിച്ചതെന്നാണ് വിവരം.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.