ചട്ടഞ്ചാൽ :ചെമ്മനാട് ബേഡഡുക്ക പഞ്ചായത്തുകളെ ബന്ധിപ്പിച്ചു കൊണ്ട് ചന്ദ്രഗിരിപ്പുഴയിൽ മുനമ്പം - മച്ചിപ്പുറം പാലം നിർമ്മിക്കണമെന്ന പ്രദേശവാസികളുടെ ദീർഘ നാളത്തെ ആവശ്യം യാഥാർത്ഥ്യമാക്കുന്നതിനുള്ള ഇടപെടൽ ശക്തിപ്പെടുത്തുന്നതിനു വേണ്ടി ജനകീയ ആക്ഷൻ കമ്മറ്റി രൂപീകരിച്ചു.
മുനമ്പം മദ്രസ പരിസരത്ത് ചേർന്ന യോഗം കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ബി.കെ.നാരായണന്റെ അദ്ധ്യക്ഷതയിൽ സി.പി.ഐ.(എം) ബേ ഡകം ഏരിയാ സെക്രട്ടറി എം. അനന്തൻ ഉദ്ഘാടനം ചെയ്തു. അമ്പു മാസ്റ്റർ, സി.രാധാകൃഷ്ണൻ ചാളക്കാട്, സി.കുഞ്ഞിക്കണ്ണൻ ചാളക്കാട്, ഇ. കുഞ്ഞിക്കണ്ണൻ മാച്ചിപ്പുറം, ബാലഗോപാലൻ ബിട്ടിക്കൽ, എ. ഗോപിനാഥൻ നായർ പന്നിക്കൽ, ഇ കുഞ്ഞമ്പു മാസ്റ്റർ മാച്ചിപ്പുറം, ഇബ്രാഹിം മുനമ്പം വസന്തകുമാരി തുടങ്ങിയവർ സംസാരിച്ചു. എം.ചന്ദ്രൻ സ്വാഗതവും വി.ചന്ദ്രശേഖരൻ നന്ദിയും പറഞ്ഞു.
ആക്ഷൻ കമ്മറ്റി ഭാരവാഹികൾ : ചെയർമാൻ - സി. കുത്തിക്കണ്ണൻ ചാളക്കാട്,
വൈസ് ചെയർമാൻ
ബി.മുഹമ്മദ് കുഞ്ഞി എയ്യള, ശ്രീധരൻ മാസ്റ്റർ കല്ലളി, കൺവീനർ : ഇ.കുഞ്ഞിക്കണ്ണൻ മാച്ചിപ്പുറം,
ജോ. കൺവീനർമാർ:
എം.ചന്ദ്രൻ കോളോട്ട്, ബാലഗോപാലൻ ബിട്ടിക്കൽ, ട്രഷറർ - ബഷീർ മുനമ്പം
എന്നിവരെ തെരെഞ്ഞെടു
ത്തു.