വിദ്യാനഗര്‍: നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാറില്‍ എം.ഡി.എം.എ മയക്കുമരുന്ന് കടത്തുന്നതിനിടെ വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. അണങ്കൂര്‍ ടി.വി. സ്റ്റേഷന്‍ റോഡിലെ അഹമ്മദ് കബീര്‍(23)ആണ് അറസ്റ്റിലായത്. വിദ്യാനഗര്‍ എസ്.ഐ കെ. പ്രശാന്തിന്റെ നേതൃത്വത്തില്‍ ഇന്നലെ വൈകിട്ട് മാന്യ റോഡില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് എം.ഡി.എം.എ കടത്ത് പിടിച്ചത്. 2.54 ഗ്രാം എം.ഡി.എം.എയാണ് കണ്ടെത്തിയത്. നേരത്തെ മറ്റൊരു കേസില്‍ കാസര്‍കോട് കോടതിയില്‍ ഹാജരാക്കാനായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കൊണ്ടുവരുന്നതിനിടെ ഓടി രക്ഷപ്പെട്ട കബീറിനെ പൊലീസ് പിടികൂടി ജയിലിലാക്കിയിരുന്നു. അടുത്തിടെയാണ് ജയിലില്‍ നിന്ന് ഇറങ്ങിയത്. കഞ്ചാവ് കടത്ത്, മോഷണം, അടിപിടി കേസുകളിലെ പ്രതിയാണ്. നേരത്തെ പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടപ്പോള്‍ എടനീറിന് സമീപത്തെ ഒരു കാട്ടില്‍ വെച്ചാണ് പിടികൂടിയത്.
എം.ഡി.എം.എ മയക്കുമരുന്ന് കടത്തുന്നതിനിടെ യുവാവ് വിദ്യാനഗര്‍ പൊലീസിന്റെ പിടിയിൽ
mynews
0