പൊലീസ് പിന്തുടർന്നതുകണ്ട് ചീറിപ്പാഞ്ഞ കാര്‍ അപകടത്തിൽപെട്ടു, നിരവധി കവര്‍ച്ചാ കേസുകളിലെ പ്രതി രക്ഷപ്പെട്ടു

 കാസര്‍കോട്: പൊലീസ് പിന്തുടരുന്നതിനിടെ കാര്‍ റോഡരികിലെ കുഴിയില്‍ വീണു. അതിനിടെ നിരവധി കവര്‍ച്ചാ കേസുകളിലെ പ്രതി പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടു. ജില്ലയിലും കര്‍ണാടകയിലും നിരവധി കേസുകളില്‍ പ്രതിയായ പനയാല്‍ പെരിയാട്ടടുക്കയിലെ എ.എച്ച്. ഹാഷിം (41) ആണ് രക്ഷപ്പെട്ടത്.

ഹാഷിമിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കര്‍ണാടകയില്‍ രണ്ട് കവര്‍ച്ചാ കേസുകളില്‍ പ്രതിയായ ഹാഷിം കാസര്‍കോട്ടെത്തിയതായി കര്‍ണാടക പൊലീസ് കാസര്‍കോട് പൊലീസിനെ വിവരം അറിയിച്ചിരുന്നു. അതിനിടെ ഇന്നലെ രാത്രി പത്തരയോടെ കാസര്‍കോട് സി.ഐ പി. അജിത് കുമാറിന്റെ നേതൃത്വത്തില്‍ കാസര്‍കോട് ചന്ദ്രഗിരി ജംഗ്ഷനില്‍ പരിശോധന നടത്തുകയുംഅതിനിടെ ഹാഷിം സഞ്ചരിക്കുകയായിരുന്ന വെള്ള കാര്‍ ശ്രദ്ധയില്‍പെടുകയുമായിരുന്നു.

പൊലീസ് പിന്തുടരുന്നതിനിടെ കെ.എസ്.ടി.പി റോഡിലൂടെ അമിത വേഗത്തില്‍ ഓടിച്ചു പോയ കാര്‍ പുലിക്കുന്ന് റോഡിലൂടെ മുന്നോട്ട് പോയി തളങ്കര സിറാമിക്‌സ് റോഡിലേക്ക് എടുക്കുന്നതിനിടെയാണ് നിയന്ത്രണം വിട്ട് റോഡരികിലെ ഓവുചാലിലേക്ക് തലകീഴായി മറിഞ്ഞത്. പൊലീസ് കാറിനരികിലേക്ക് എത്തുമ്പോഴേക്കും പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.

വിവരമറിഞ്ഞ് നാട്ടുകാരും സ്ഥലത്തെത്തി. പൊലീസ് ഇന്ന് പുലര്‍ച്ചെ വരെ ഈ ഭാഗങ്ങളില്‍ പരിശോധന നടത്തിയെങ്കിലും ഹാഷിമിനെ കണ്ടെത്താനായില്ല. അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

ഹാഷിമിനെ കണ്ടെത്താന്‍ കര്‍ണാടക പൊലീസും സഹായം തേടിയിരിക്കുക


യാണ്

Previous Post Next Post
Kasaragod Today
Kasaragod Today