കടകള്‍ കുത്തിത്തുറന്ന് കവര്‍ച്ച, പ്രതികൾക്കായി സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം

 കുമ്പള: കുമ്പള-ബദിയടുക്ക റോഡിലെ രണ്ട് കടകള്‍ കുത്തിത്തുറന്ന് കവര്‍ച്ച. 14,500 രൂപയും 35,000 രൂപയുടെ സാധങ്ങളും കവര്‍ന്നു. കടയുടെ ഷട്ടര്‍ തകര്‍ക്കുന്ന പ്രതിയുടെ ദൃശ്യം സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. പ്രമോദിന്റെ ഉടമസ്ഥതയിലുള്ള അനാദിക്കടയുടെ ഇരുമ്പ് ഗേറ്റിന്റെ പൂട്ട് തകര്‍ത്ത് 11,000 രൂപയും 30,000 രൂപയുടെ സാധനങ്ങളും കവര്‍ന്നു. സമീപത്ത് പ്രവര്‍ത്തിക്കുന്ന കുണ്ടങ്കാരടുക്കയിലെ രമേശ് നായിക്കിന്റെ കടയുടെ പലക വാതിലിന്റെ പൂട്ട് തകര്‍ത്ത് 3500 രൂപയും 5000 രൂപയുടെ സാധങ്ങളും കവര്‍ന്നു. പ്രമോദിന്റെ കടയുടെ പൂട്ട് തകര്‍ക്കുന്നതും കടയുടെ മേശ വലിപ്പില്‍ നിന്ന് പണം കവരുന്നതും സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. കുമ്പള പൊലീസ് അന്വേഷിക്കുന്നു


Previous Post Next Post
Kasaragod Today
Kasaragod Today