കേരള യൂണിവേഴ്‌സിറ്റി എം.എസ്.സി കൗണ്‍സിലിംഗ് സൈക്കോളജിയില്‍ ചെമ്മനാട് സ്വദേശിനിക്ക് രണ്ടാം റാങ്ക്

 കാസര്‍കോട്: കേരള യൂണിവേഴ്‌സിറ്റി എം.എസ്.സി കൗണ്‍സിലിംഗ് സൈക്കോളജിയില്‍ ചെമ്മനാട് സ്വദേശിനി അരീബ ഷംനാടിന് രണ്ടാം റാങ്ക്. നേരത്തെ ബി.എസ്.സി സൈക്കോളജിയിലും റാങ്ക് നേടിയിരുന്നു. തിരുവനന്തപുരം ലോയോളാ കോളേജ് ഓഫ് സോഷ്യല്‍ സയന്‍സിലെ വിദ്യാര്‍ത്ഥിനിയാണ്. ചെമ്മനാട്ടെ അന്‍വര്‍ ഷംനാടിന്റെയും ഷബാനയുടെയും മകളാണ്. ഇംഗ്ലീഷ് പ്രഭാഷണത്തില്‍ പ്രവീണ്യമുള്ള അരീബ നല്ല വായനക്കാരി കൂടിയാണ്.


Previous Post Next Post
Kasaragod Today
Kasaragod Today