പട്ടാപ്പകൽ കടയിൽ കയറിയ മോഷ്ടാവ് പണവും രേഖകളും അടങ്ങിയ ബേഗ് കവർന്നു

 പട്ടാപ്പകൽ കടയിൽ കയറിയ മോഷ്ടാവ് പണവും രേഖകളും അടങ്ങിയ ബേഗ് കവർന്നു


വെള്ളരിക്കുണ്ട്. പട്ടാപ്പകൽ കടയിൽ കയറിയ മോഷ്ടാവ് മേശവലിപ്പിൽ സൂക്ഷിച്ച പണവും രേഖകളും അടങ്ങിയ ബേഗ് കവർന്നു. വെള്ളരിക്കുണ്ട് ടൗണിലെ ഫ്രൂട്സ് വ്യാപാരി എ.കെ.ജി നഗറിലെ കെ.തമ്പാൻ്റെ കടയിൽ നിന്നാണ് മേശവലിപ്പിൽ ബേഗിൽ സൂക്ഷിച്ച 12,000 രൂപയും പാൻ കാർഡ്, എ ടി എം കാർഡ് എന്നിവ മോഷ്ടിച്ചത്.ഇന്നലെ രാവിലെ 10.30 മണിയോ ടെയാണ് സംഭവം. സാധനങ്ങൾ അകത്തെ മുറിയിൽഎടുത്തു വെക്കാൻ പോയ സമയത്താണ് മോഷണം നടന്നത്.പണമടങ്ങിയ ബേഗ് കാണാതായതോടെ കട ഉടമ വെള്ളരിക്കുണ്ട് പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് സമീപത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചു തുടങ്ങി.


Previous Post Next Post
Kasaragod Today
Kasaragod Today