ഡിസംബര്‍ ആറ് ബാബരി മസ്ജിദ് ധ്വംസനം, ഫാസിസ്റ്റ് വിരുദ്ധ ദിനം;എസ്.ഡി.പി.ഐ കാസർകോട്ട് സായാഹ്ന ധർണ സംഘടിപ്പിച്ചു ഫാസിസത്തിനെതിരെ ജാഗ്രതപുലർത്തണമെന്ന് മുസ്തഫ പാലേരി

 കാസർകോട്: രാജ്യത്തെ പൈതൃകങ്ങളെ ഇല്ലാതാക്കിയും വംശിയവിദ്വേശം പരത്തി ജനങ്ങളെ തമ്മിലടിപ്പിച്ചും മുന്നേറികൊണ്ടിരിക്കുന്ന ഹിന്ദുത്വ ഫാസിസത്തിനെതിരെ പൊതു സമൂഹം ജാഗ്രത പുലർത്തണമെന്ന് എസ്ഡിപിഐ സംസ്ഥാന സമിതിഅംഗം മുസ്തഫ പാലേരി പറഞ്ഞു 

നോട്ട് നിരോധനം, ജിഎസ്ടി തുടങ്ങി വികലമായ സാമ്പത്തിക പരിഷ്‌കാരങ്ങളിലൂടെ ഫാഷിസ്റ്റ് ഭരണകൂടം രാജ്യ സമ്പദ്ഘടനയുടെ നട്ടെല്ല് തകര്‍ത്തു. ദാരിദ്ര്യവും തൊഴിലില്ലായ്മയും ക്രമാതീതമായി വര്‍ധിക്കുന്നു വിദ്വേഷംപ്രചരിപ്പിച്ച് ഇതിനെയൊക്കെ മറപിടിക്കുകയായാണ്,

ഭരണഘടയുടെ അന്തസത്ത ഉയർത്തിപ്പിടിപ്പിച്ച് ഫാസിസത്തെ പ്രതിരോധിക്കാം നാം മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു

'1992ഡിസംബർ 6 ബാബരിധ്വംസനം ഫാസിസ്റ്റ് വിരുദ്ധദിനം'

ഇതിന്റെ ഭാഗമായി എസ്ഡിപിഐ കാസർകോട് ജില്ലാ കമ്മിറ്റി പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച സായാഹ്നധർണ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

ജില്ലാ പ്രസിഡന്റ് മുഹമ്മദ് പാക്യാര

അധ്യക്ഷതവഹിച്ചു

സംസ്ഥാന സമിതി അംഗം മഞ്ചുഷാ മാവിലാടം, വിമൺ ഇന്ത്യ മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് നജ്മ റഷീദ്,എസ്ഡിപിഐ

ജില്ലാ സെക്രട്ടറി സവാദ് സി.എ,ജില്ലാ ഖജാഞ്ചി ആഷിഫ് ടിഐ,മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ്ങ്കമ്മിറ്റി ചെയർമാൻ ഹമീദ് ഹൊസങ്കടി,ജില്ലാസെക്രട്ടറി അഹമ്മദ് ചൗക്കി,കാസർകോട് മണ്ഡലം പ്രസിഡൻറ് മുഹമ്മദ് കരിമ്പളം തുടങ്ങിയവർ സംസാരിച്ചു ജില്ലാ വൈസ്പ്രസിഡന്റ്മാരായ

ഇഖ്ബാൽ ഹൊസങ്കടി,ഖമറുൽ ഹസീന,ജനറൽ സെക്രട്ടറി മുനീർ എഎച്ച് തുടങ്ങിയവർ സംബന്ധിച്ചു

ധരണയിൽ സ്ത്രീകളടക്കം നൂറ്കണക്കിന് ആളുകൾ സം


ബന്ധിച്ചു

Previous Post Next Post
Kasaragod Today
Kasaragod Today