മഞ്ചേശ്വരത്ത് വൻ ലഹരിമരുന്ന് വേട്ട, 5 പേർ അറസ്റ്റിൽ

 മഞ്ചേശ്വരം: കർണ്ണാടകയിൽ നിന്ന് ഉപ്പളയിലേക്ക് സ്കൂട്ടറിൽ കടത്തുകയായിരുന്ന മാരക ലഹരി മരുന്നായ എം.ഡി.എം.എ.ശേഖരവുമായി അഞ്ച് പേർ അറസ്റ്റിൽ. കർണ്ണാടക ബണ്ഡ്വാൾ കന്യാന സ്വദേശികളായ മഡ് കുഞ്ച ഹൗസിൽ കലന്തർ ഷാഫി (28), പോയഗുഡേ ഹൗസിൽ ബഷീർ (27) ,മംഗ്ലൂർ സിറ്റി കോട്ടേക്കാർ സ്വദേശികളായ നരിലാ ഹൗസിൽ അക്ഷയ് (27), ബേബി ഹൗസിൽ പ്രീതം (28), കോട്ടേക്കാർനരിലപ്പാടി സ്വദേശി കിരൺ ഡിസൂസ (23) എന്നിവരെയാണ് ഇൻസ്പെക്ടർ എ.സന്തോഷ് കുമാറിൻ്റെ നേതൃത്വത്തിൽ എസ്.ഐ.രജിത്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർ തോമസ്, സിവിൽ പോലീസ് ഓഫീസർ ലാലു പ്രസാദ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.കഴിഞ്ഞ ദിവസം പുലർച്ചെ കുഞ്ചത്തൂർ തുമ്മിനാട് വെച്ചാണ് ലഹരി കടത്തുകയായിരുന്ന സംഘം അറസ്റ്റിലായത്.കലന്തർ ഷാഫി, ബഷീർ എന്നിവരിൽ നിന്നും 43.10 ഗ്രാം മാരകലഹരിമരുന്നായ എം.ഡി.എം.എ.യും ഇവർ സഞ്ചരിച്ച കെ.എ.70.എച്ച്.7400 നമ്പർ സ്കൂട്ടറും പോലീസ് പിടിച്ചെടുത്തു.മറ്റ് മൂന്ന് പ്രതികളിൽ നിന്നും 12.10 ഗ്രാം എം.ഡി.എം.എ.യും ഇവർ സഞ്ചരിച്ച കെ.എ.19.എച്ച്.എച്ച്.5585 നമ്പർ സ് കൂട്ടിയും പോലീസ് പിടിച്ചെടുത്തു.പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.


Previous Post Next Post
Kasaragod Today
Kasaragod Today