പാലക്കാട്: വിചാരണത്തടവുകാരനായ പാലക്കാട് പട്ടാമ്പി മരുതൂര്‍ നന്തിയാരത്ത് മുഹമ്മദ് മകന്‍ അബ്ദുല്‍ നാസര്‍ (40) മരണപ്പെട്ട സംഭവത്തില്‍ പ്രോസിക്യൂഷനും, കണ്ണൂര്‍ ജയില്‍ സൂപ്രണ്ടിനുമെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് സാമൂഹിക രാഷ്ട്രീയ മനുഷ്യാവകാശ രംഗത്തെ പ്രമുഖർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
കാന്‍സര്‍ രോഗം ഗുരുതമായെന്നു ബോധ്യപ്പെട്ടിട്ടും വിദഗ്ധ ചികില്‍ നല്‍കുന്നതിന് ജാമ്യം പോലും നല്‍കാതിരിക്കാന്‍ അധികൃതര്‍ ആസൂത്രിതമായി ശ്രമിക്കുകയായിരുന്നു. ആര്‍എസ്എസ് നേതാവ് കൊല്ലപ്പെട്ട കേസില്‍ അന്യായമായി പ്രതിചേര്‍ക്കപ്പെട്ട അബ്ദുന്നാസര്‍ കണ്ണൂര്‍ ജയിലില്‍ വെച്ച് തലകറങ്ങി വീണതിനെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടുകയും അസുഖം രൂക്ഷമാണെന്ന ബോധ്യത്താല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയുമായിരുന്നു. ഇവിടത്തെ പരിശോധനകളില്‍ അദ്ദേഹത്തിന് കാന്‍സര്‍ രോഗമാണെന്ന് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് വിദഗ്ധ ചികില്‍സ ഉറപ്പാക്കാന്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു.ഹരജി പരിഗണിച്ച കോടതി മെഡിക്കല്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെങ്കിലും പഴയ മെഡിക്കല്‍ റിപ്പോര്‍ട്ടാണ് പ്രോസിക്യൂഷനും കണ്ണൂര്‍ ജയില്‍ സൂപ്രണ്ടും കോടതിയ്ക്ക് നല്‍കിയത്. അബ്ദുന്നാസറിന്റെ അഭിഭാഷകന്‍ കോടതിയെ ഇക്കാര്യം ബോധ്യപ്പെടുത്തിയതനെത്തുടര്‍ന്ന് പുതിയ മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ബുധനാഴ്ച ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. പഴയ റിപ്പോര്‍ട്ട് നല്‍കി കോടതിയെ കബളിപ്പിക്കുകയും കള്ളക്കേസ് ചുമത്തി ഇദ്ദേഹത്തെ തടവിലാക്കുകയും ചെയ്ത ഉദ്യോഗസ്ഥരെല്ലാം നടത്തിയ ആസൂത്രിത കൊലപാതകമാണിത്. പോലീസിന്റെയും ജയിലധികൃതരുടെയും നടപടിയിലൂടെ ഒരു കുടംബത്തിന്റെ അത്താണിയാണ് നഷ്ടപ്പെട്ടിരിക്കുന്നത്പാര്‍ക്കിസാന്‍സ് രോഗം ബാധിച്ച ഫാ: സ്റ്റാന്‍ സ്വാമിയ്ക്ക് ദാഹജലം കുടിക്കാന്‍ സ്‌ട്രോ നിഷേധിച്ച അതേ ക്രൂരതയാണ് ഇടതുഭരണത്തില്‍ കേരളത്തിലും ആവര്‍ത്തിച്ചിരിക്കുന്നത്. ഗുരുതരമായ രോഗം ബാധിച്ചവരും വൃദ്ധരുമായ നിരവധി നിരപരാധികളാണ് കള്ളക്കേസുകളില്‍ അകപ്പെട്ട് വിവിധ ജയിലുകളില്‍ കഴിയുന്നത്. ഭരണകൂട ഭീകരതയ്ക്കിരയായി ഇഞ്ചിഞ്ചായി തടവറയില്‍ കൊലചെയ്യപ്പെടുന്ന നിരപരാധികളുടെ ജീവന്‍ രക്ഷിക്കാന്‍ ജനാധിപത്യപരവും നിയപരവുമായ പോരാട്ടം ശക്തിപ്പെടേണ്ടതുണ്ട്. ഇവരുടെ മരണത്തിനുത്തരവാദികളായവര്‍ക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിച്ചാലല്ലാതെ ഇത്തരം സംഭവങ്ങള്‍ തടയാന്‍ കഴിയില്ലസംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചവർ: -
കെ. കാർത്തികേയൻ (മനുഷ്യാവകാശ പ്രവർത്തകൻ),
കെ.വാസുദേവൻ,
( വടക്കഞ്ചേരി,
സാധുജനപരിപാലന സംഘം പാലക്കാട് ജില്ല സെക്രട്ടറി),
ഷെഹീർ ചാലിപ്പുറം
(എസ് ഡി പി ഐ പാലക്കാട് ജില്ല പ്രസിഡൻ്റ് ),
രാധാകൃഷ്ണൻ
(ജനകീയ ആക്ഷൻ കമ്മറ്റി ജോ: കൺവീനർ),
സക്കീർ ഹുസൈൻ
(എസ് ഡി ടി യു ജില്ല പ്രസിഡൻ്റ്),
അഷിത നജീബ്
(വിമൻ ഇന്ത്യ മൂവ്മൻ്റ് പാലക്കാട് ജില്ല പ്രസിഡൻ്),
രാജു മുതലമട
(ജില്ലാ പ്രസിഡന്റ്
കേരള സംസ്ഥാന പുലയ മഹാ സഭ ),
നിജാം മുതലമട
(വിവരാവകാശ പ്രവർത്തകൻ),
അർഷദ് മുഹമ്മദ് നദ്
വി
(ചീഫ് ഇമാം
ഷൊർണൂർ ജുമാ മസ്ജിദ് ).