കാസര്‍കോട്: വില്‍പ്പനയ്ക്കായി കസ്തൂരി കൊണ്ടുപോകുകയായിരുന്ന രണ്ടു പേരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. കോഴിക്കോട് വനം കണ്‍സര്‍വേറ്റര്‍ ഇന്‍സ്‌പെക്ഷന്‍ ആന്റ് ഇവാലുവേഷന്‍ നരേന്ദ്രബാബു ഐ.എഫ്. എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട്-കണ്ണൂര്‍ ഫ്‌ളയിയിംഗ് സ്‌ക്വാഡ് വിഭാഗം സംയുക്തമായി നടത്തിയ പരിശോധനയില്‍ താമരശ്ശേരിയില്‍ വെച്ചാണ് കസ്തൂരി വില്‍പ്പനയ്ക്കായി കൊണ്ട് പോകുന്ന 2 പേരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. താമരശ്ശേരി സ്വദേശിയായ മുഹമ്മദ് സി.എം, കോട്ടയം സ്വദേശി പ്രസാദ് സി.കെ. എന്നിവരാണ് പിടിയിലായത്. മംഗലാപുരം സ്വദേശികള്‍ക്ക് വില്‍പ്പനയ്ക്കായി കൊണ്ട് പോകാന്‍ താമരശ്ശേരിയില്‍ കാത്ത് നില്‍ക്കവെയാണ് 2 പേരും പിടിയിലായത്. മുഹമ്മദ് കര്‍ണാടക കോടലിപെട്ട കള്‍ക്കൊറ സ്വദേശിയാണ്. ചില മന്ത്രവാദ കര്‍മ്മങ്ങള്‍ ചെയ്ത് ജീവിച്ച് വരുന്നയാളാണ്. പ്രസാദ് കോട്ടയം ജില്ലയിലെ കുളംകുത്തിയെല്‍ വട്ടോളം സ്വദേശിയാണ്. കസ്തൂരി വാങ്ങുന്നതിനായി കാസര്‍കോട് സ്വദേശികള്‍ ഇവരെ ബസ് സ്റ്റാന്‍ഡില്‍ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. കസ്തൂരി മാനിനെ കൊന്നതിന് ശേഷം അതിന്റെ നാഭി ഭാഗത്ത് നിന്ന് എടുക്കുന്നതാണ് ഇത്. കസ്തൂരി മാന്‍ വന്യജീവി സംരക്ഷിത പട്ടികയില്‍ പെടുത്തി സംരക്ഷിച്ച് വരുന്ന വന്യജീവിയാണ് സാധാരണയായി ഹിമാലയന്‍ സാനുക്കളിലാണ് കസ്തൂരി മാനുകളെ കണ്ട് വരുന്നത്. ഇതിന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ കോടികളുടെ മോഹ വില ഉണ്ടെന്ന തെറ്റായ ധാരണ ഉള്ളത് കൊണ്ടാണ് കസ്തൂരി ശേഖരിച്ച് വില്‍പ്പനയ്ക്കായി ശ്രമിച്ചു വരുന്നത്. ഈ പ്രതികളെയും കസ്തൂരിയും പിടികൂടുന്നതിന് കോഴിക്കോട് ഫ്‌ളയിംഗ് സ്‌ക്വാഡ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഇന്‍ ചാര്‍ജ് എം.പി. സജീവ്കുമാര്‍, കാസര്‍കോട് ഫ്‌ളയിംഗ് സ്‌ക്വാഡ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ വി. രതീശന്‍, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ. ഷാജീവ്, ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ. ചന്ദ്രന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സുരേന്ദ്രന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ഹരിദാസ് ഡി, ലിയാണ്ടര്‍ എഡ്വേര്‍ഡ്, ഹരി, ശ്രീധരന്‍, ആന്‍സി രഹ്ന, ആസിഫ്, അസ്ലം, ഡ്രൈവര്‍മരായ വത്സരാജന്‍, ജിജീഷ് എന്നിവര്‍ ഉണ്ടായിരുന്നു.
കാസർഗോഡ് സ്വദേശികൾക്ക് കൈമാറാനായി കൊണ്ടുപോവുകയായിരുന്ന കസ്തൂരിയുമായി രണ്ടുപേർ പിടിയിൽ
mynews
0