കാറിൽ കടത്തിക്കൊണ്ടു വരികയായിരുന്നു ഗോവൻ മദ്യം പിടികൂടി രണ്ടുപേർക്കെതിരെ കേസെടുത്തു

കാറഡുക്ക : കോളിയടുക്കയില്‍ കാറില്‍ കടത്തി കൊണ്ടുവരുകയായിരുന്ന 129.6 ലിറ്റര്‍ ഗോവന്‍ മദ്യം ബദിയടുക്ക എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ ജനാര്‍ദ്ദനന്‍ കെ എ യും പാര്‍ട്ടിയും ചേര്‍ന്ന് പിടികൂടി. കടത്തി കൊണ്ടുവന്ന കുറ്റത്തിന് സച്ചിന്‍, സതീശന്‍ എന്നിവരെ പ്രതി ചേര്‍ത്ത് ഒരു അബ്കാരി കേസെടുത്തു. പാര്‍ട്ടിയില്‍ ഐബി പ്രിവന്റിവ് ഓഫീസര്‍ ബിജോയ് ഇ കെ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മോഹന കുമാര്‍ എ, ജനാര്‍ദ്ദന എന്‍, അമല്‍ജിത്, എക്‌സൈസ് ഡ്രൈവര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ ഉണ്ടായിരുന്നു.
Previous Post Next Post
Kasaragod Today
Kasaragod Today