കുട്ടികളെ സ്കൂളിൽ അയച്ചില്ല, ചൈൽഡ് ലൈൻ നിർദ്ദേശപ്രകാരം മേൽപ്പറമ്പ്, ബേക്കൽ പോലീസ് സ്റ്റേഷനുകളിൽ കേസ്

ബേക്കൽ.14 കാരനെ സ്കൂളിൽ വിടാതെ വീട്ടിൽ പാർപ്പിച്ച് നിരോധിത പുകയില ഉൽപന്നങ്ങളും മറ്റും നൽകി വിദ്യാഭ്യാസം നിഷേധിച്ച പിതാവിനെതിരെ ബേക്കൽ പോലീസ് കേസെടുത്തു.ചൈൽഡ് ലൈൻ നിർദേശ പ്രകാരം പൂച്ചക്കാട് സ്വദേശിയായ പിതാവിനെതിരെയാണ് കേസെടുത്തത്.കഴിഞ്ഞവർഷം ജൂൺ ഒന്ന് മുതൽ ഇക്കഴിഞ്ഞ ജനുവരി അഞ്ചാം തീയതി വരെ സ്കൂളിൽ അയക്കാത്തതിനാണ് സ്കൂൾ പഠനം നിഷേധിച്ചതിന് കേസെടുത്തത്.അതേസമയം മേൽപറമ്പ് സ്റ്റേഷൻ പരിധിയിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയെ സ്കൂളിൽ വിടാതെ വീട്ടിൽ പാർപ്പിച്ചതിന് തെക്കിൽ പറമ്പ് സ്വദേശിനിയായ 35കാരിയായ മാതാവിനെതിരെ മേൽപറമ്പ് പോലീസും കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബർ ഏഴ് മുതൽ സ്കൂളിൽ പഠിക്കാൻ അയക്കാതെ വീട്ടിൽ പാർപ്പിച്ച് വിദ്യാഭ്യാസം നിഷേധിച്ചതിനാണ് കേസെടുത്തത്.
Previous Post Next Post
Kasaragod Today
Kasaragod Today