കാസര്‍കോട്: ഓട്ടോയില്‍ കടത്തുകയായിരുന്ന 190.08 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത വിദേശ മദ്യവുമായി രണ്ട് പേരെ കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സെല്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസര്‍ കെ. സുരേഷ് ബാബുവും സംഘവും അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ആരിക്കാടിയില്‍ നടത്തിയ പരിശോധനയിലാണ് മദ്യക്കടത്ത് പിടിച്ചത്. കിരണ്‍ കുമാര്‍. കെ (46), സനത് കുമാര്‍. കെ (49) എന്നിവരാണ് അറസ്റ്റിലായത്. പ്രിവന്റീവ് ഓഫീസര്‍ സാബു. കെ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സാജന്‍. എ, നിഷാദ്. പി, സതീഷന്‍. കെ, മഞ്ജുനാഥന്‍. വി എന്നിവര്‍ പരിശോധക സംഘത്തിലുണ്ടായിരുന്നു
ഓട്ടോയില്‍ കടത്തുകയായിരുന്ന 190.08 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത വിദേശ മദ്യവുമായി രണ്ട് പേരെ കാസര്‍കോട് എക്‌സൈസ് പിടികൂടി
mynews
0