മുള്ളേരിയ: കൊട്ടംകുഴിയില്‍ ഷെഡിനകത്തെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണ്ണവും പണവും മോഷണം പോയെന്ന പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കൊട്ടംകുഴി കോളനിയിലെ ചന്ദ്രന്റെ പരാതിയിലാണ് ആദൂര്‍ പൊലീസ് കേസെടുത്തത്. പഞ്ചായത്തില്‍ നിന്നും ധനസഹായം ലഭിച്ചതിനാല്‍ ചന്ദ്രന് പുതിയ വീട് നിര്‍മിച്ചുവരികയാണ്. ഇതുകാരണം ചന്ദ്രനും കുടുംബവും ഷെഡിലാണ് താമസിക്കുന്നത്. കഴിഞ്ഞ സെപ്തംബര്‍ ഒമ്പതിനും പതിനെട്ടിനും ഇടയിലുള്ള സമയത്താണ് ഷെഡില്‍ മോഷണം നടന്നത്. ഷെഡിനകത്തെ അലമാരയിലുണ്ടായിരുന്ന രണ്ട് പവന്‍ 500 മില്ലിഗ്രാം സ്വര്‍ണ്ണവും ആറായിരം രൂപയുമാണ് കവര്‍ന്നത്. ഒരുമാല, ഒരു നെക്ലസ്, കമ്മല്‍, മോതിരം തുടങ്ങിയ സ്വര്‍ണ്ണാഭരണങ്ങള്‍ കവറിലാക്കി അലമാരയില്‍ സൂക്ഷിച്ചതായിരുന്നു. ചന്ദ്രന്‍ പല സ്ഥലങ്ങളിലും അന്വേഷണം നടത്തിയെങ്കിലും മോഷണം പോയ ആഭരണങ്ങളെക്കുറിച്ച് ഒരു വിവരവും കിട്ടിയില്ല. ഇതേ തുടര്‍ന്ന് ചന്ദ്രന്‍ ആദൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും കേസെടുത്തിരുന്നില്ല. ഇന്നലെ വീണ്ടും പരാതി നല്‍കിയതോടെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോളനിയിലെ ഒരു യുവാവാണ് മോഷണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പരാതിയില്‍ പറയുന്നു.
വീട് പണി നടക്കുന്നതിനാൽ സമീപത്തെ ഷെഡ്ഡിൽ താമസം, അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും മോഷണം പോയതായി പരാതി
mynews
0