കാസര്‍കോട്: നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസിന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഇന്ന് രാവിലെ പതാക ഉയര്‍ന്നു. ഉറൂസ് കമ്മിറ്റി പ്രസിഡണ്ട് ടി.എ. മഹമൂദ് കല്‍ക്കണ്ടി പതാക ഉയര്‍ത്തി. നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് ഖത്തീബ് ജി.എസ് അബ്ദുല്‍ റഹ്‌മാന്‍ മദനി, മുദരീസ് റഫീഖ് അഹ്‌സനി ചേളാരി എന്നിവര്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. ഉറൂസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി എന്‍.എ.നെല്ലിക്കുന്ന് എം.എല്‍. എ, സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍, യഹ്‌യ തളങ്കര, എ.അബ്ദുല്‍ റഹ്‌മാന്‍, പി.കെ. ഫൈസല്‍, അബ്ദുല്‍ ഖാദര്‍ മദനി പള്ളങ്കോട്, എ.എം കടവത്ത് കരുണ്‍ താപ്പ, കടപ്പുറം ക്ഷേത്ര-ഭജന കമ്മിറ്റി ഭാരവാഹികളായ കണ്ണന്‍ കാരണവര്‍, മുത്തോദി ആയത്താര്‍, കെ.എ. മാധവന്‍, മഹേഷന്‍, ഗോപാലന്‍, ചന്ദ്രബാബു, മാധവന്‍ കാവുഗോളി, എന്‍.അനില്‍കുമാര്‍, കുമാരന്‍ കാവുഗോളി തുടങ്ങിയവരും എന്‍.കെ. അബ്ദുല്‍ റഹ്‌മാന്‍, ഹനീഫ നെല്ലിക്കുന്ന്, എന്‍.എ.ഹമീദ്, കട്ടപ്പണി കുഞ്ഞാമദ്, പൂരണം മുഹമ്മദലി, സി.എം അഷ്‌റഫ്, കരീം സിറ്റിഗോള്‍ഡ്, അബ്ബാസ് ബീഗം, ബി.കെ ഖാദര്‍, ബി.എം. അഷ്‌റഫ്, എം.എ ലത്തീഫ്, അസീസ് കടപ്പുറം, പി.എം.മുനീര്‍ ഹാജി, എന്‍.എം സുബൈര്‍, എ.കെ മൊയ്തീന്‍ കുഞ്ഞി, എ. ഹമീദ് ഹാജി, ടി.എ.ഷാഫി, ഷാഫി തെരുവത്ത്, എന്‍.എ. ഇക്ബാല്‍, മുഹമ്മദ് കട്ടപ്പണി, എം.എ. ഹനീഫ്, കെ.എം ബഷീര്‍, സുബൈര്‍ പള്ളിക്കാല്‍, അബ്ദു തൈവളപ്പ്, മുനീര്‍ ബിസ്മില്ല, അബ്ദുല്‍ റഹ്‌മാന്‍ ചക്കര, അബ്ദുല്‍ റഹ്‌മാന്‍ കൊളങ്കര, ഹബീബ് ഹാജി, എന്‍.എം മഹ്‌മൂദ്, ഹമീദ് ബദരിയ, അബ്ബാസ് കാസി, താജുദീന്‍ കോട്ട, റഹീം കേളുവളപ്പ്, ഖമറുദ്ദീന്‍ തായല്‍, ബഷീര്‍ ആര്‍.പി, അബ്ദുല്‍ റഹ്‌മാന്‍ കൊച്ചി, മുഹമ്മദലി തുടങ്ങിയവരും നാട്ടുകാരും സംബന്ധിച്ചു.
മുഹ്‌യദ്ദീന്‍ ജുമുഅത്ത് പള്ളി പരിസരത്ത് അന്ത്യവിശ്രമം കൊള്ളുന്ന മുഹമ്മദ് ഹനീഫ് വലിയുല്ലാഹി തങ്ങള്‍ ഉപ്പാപ്പയെ ഓര്‍ക്കാന്‍ രണ്ടുവര്‍ഷത്തിലൊരിക്കലാണ് ഉറൂസ് നടത്തുന്നത്. ഇന്ന് മുതല്‍ 11 ദിവസം മതപ്രഭാഷണം സംഘടിപ്പിക്കും. ഫെബ്രുവരി 5-ന് ലക്ഷം പേര്‍ക്ക് നെയ്‌ചോര്‍ പൊതികള്‍ വിതരണം ചെയ്യുന്നതോടെ ഉറൂസ് സമാപിക്കും