ബദിയടുക്ക: കഞ്ചാവ് വില്‍പ്പന സംബന്ധിച്ച് പൊലീസിന് വിവരം നല്‍കിയെന്നരോപിച്ച് യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ചു.
നെല്ലിക്കട്ട ബിലാല്‍ നഗറിലെ ഹനീഫ(25)ക്കാണ് കുത്തേറ്റത്. അക്രമം തടയാന്‍ ശ്രമിച്ച മാതാവ് നബീസ(46)ക്ക് മര്‍ദ്ദനമേറ്റു. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ നെല്ലിക്കട്ടയിലാണ് സംഭവം. കാറിലെത്തിയ രണ്ടുപേര്‍ നബീസയുടെ വീട്ടില്‍ അതിക്രമിച്ചുകയറുകയും കഞ്ചാവ് വില്‍പ്പന സംബന്ധിച്ച് പൊലീസിന് വിവരം നല്‍കിയെന്നരോപിച്ച് ഹനീഫയെ കഠാര കൊണ്ട് കുത്തുകയുമായിരുന്നു. മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ നബീസയെയും സംഘം മര്‍ദ്ദിക്കുകയായിരുന്നു. ബഹളം കേട്ട് അയല്‍വാസികള്‍ എത്തിയതോടെ അക്രമികള്‍ കാര്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞെത്തിയ ബദിയടുക്ക പൊലീസ് കാര്‍ കസ്റ്റഡിയിലെടുത്തു.
അന്‍സാര്‍, അന്‍വര്‍ എന്നിവരാണ് അക്രമം നടത്തിയതെന്ന് ഹനീഫ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.