പഴയങ്ങാടി: ശബരിമല ദർശനം കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ചു പോകുന്നതിനിടെ പുതിയങ്ങാടി ചൂട്ടാട് ബീച്ച് കാണാനെത്തിയ അയ്യപ്പഭക്തസംഘത്തിലെ രണ്ടു പേർ തിരമാലകളിൽപ്പെട്ടു ഒരാൾ മരിച്ചു.കർണ്ണാടക മടിക്കേരി സ്വദേശി ശശാങ്ക ഗൗഡ (23)യാണ് മരണപ്പെട്ടത്. പരിക്കേറ്റ ചിന്തനെ (22) പുതിയങ്ങാടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. .കർണ്ണാടക മടിക്കേരി സ്വദേശികളായ 19 അംഗ അയ്യപ്പഭക്തസംഘത്തിലെ
രണ്ടു പേരാണ് ബീച്ച് സന്ദർശനത്തിനിടെ കടലിൽ തിരമാലയിൽപ്പെട്ടത്.വിവരമറിഞ്ഞ് പഴയങ്ങാടി പോലീസ് സ്ഥലത്തെത്തിയിരുന്നു. മരണപ്പെട്ട ശശാങ്ക ഗൗഡയുടെ മൃതദേഹം പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് മോർച്ചറിയി
ൽ.