ദേശീയപാത പ്രവർത്തിക്കായി ഇറക്കിയ കമ്പികൾ എടുത്തുകൊണ്ടുപോയി വിൽക്കാൻ ശ്രമിച്ച സ്ത്രീകൾ അറസ്റ്റിൽ

 കുമ്പള: ദേശീയപാത നവീകരണ പ്രവൃത്തിക്കായി കരാര്‍ കമ്പിനിയായ ഉരാളുങ്കള്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സൂക്ഷിച്ച കമ്പികള്‍ കവര്‍ന്ന കേസില്‍ രണ്ട് സ്ത്രീകളെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പള കുണ്ടങ്കാറടുക്ക വെല്‍ഫെയര്‍ സ്‌കൂളിന് സമീപം താമസിക്കുന്ന റാണി(39), സുധ (30)എന്നിവരാണ് അറസ്റ്റിലായത്. റോഡ് നിര്‍മ്മാണ പ്രവൃത്തിക്കായി റോഡരികില്‍ സൂക്ഷിച്ച 81 കിലോ അലൂമിനിയം, ഇലക്ട്രിക്കല്‍ കമ്പികളാണ് ഇവര്‍ കവര്‍ന്നത്. വില്‍പ്പനക്ക് കൊണ്ട് പോകുന്നതിനിടെ കുണ്ടങ്കാറടുക്കയില്‍ വെച്ച് സംശയം തോന്നി കുമ്പള അഡി.എസ്.ഐ സുരേഷും സംഘവും ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കമ്പികള്‍ കവര്‍ന്നതാണെന്ന് മനസിലായത്. പ്രതികളെ കോടതി റിമാണ്ട് ചെയ്തു.


Previous Post Next Post
Kasaragod Today
Kasaragod Today