വിൽപനക്കായി സൂക്ഷിച്ച വൻ മദ്യ ശേഖരം കുമ്പള എക്‌സൈസ് പിടികൂടി

 കാസറഗോഡ്. വിൽപനക്കായി സൂക്ഷിച്ചവൻ ഗോവ മദ്യ ശേഖരവുമായി വിൽപ്പനക്കാരൻ പിടിയിൽ. മഞ്ചേശ്വരം ബാഡൂർ പാലടുക്ക സ്വദേശി സി.എച്ച്.വിശ്വനാഥനെ (54) യാണ്

കുമ്പള റേഞ്ച് എക്സൈസ് പ്രിവൻ്റീവ് ഓഫീസർ കെ.ഉണ്ണികൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്. 597 കുപ്പി ഗോവൻ മദ്യമാണ് ( 107.46 ലിറ്റർ ) പ്രതിയിൽ നിന്ന് എക്സൈസ് സംഘം പിടികൂടിയത്.

റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർ മാരായ പ്രജിത് കുമാർ, സിജു, ജിതിൻ, എന്നിവരും ഉണ്ടായിരുന്നു. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു


Previous Post Next Post
Kasaragod Today
Kasaragod Today