വിദ്യാനഗർ: കഞ്ചാവുമായി ഒരാളെ വിദ്യാനഗർ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് കിലോയിലേറെ തൂക്കം വരുന്നകഞ്ചാവുമായി മധൂർ കോട്ടക്കനിയിലെ ഹസൈനാറിനെ (51)യാണ് പോലീസ് അറസ്റ്റ് ചെയ്തത്.
സംശയം തോന്നി പോലീസ് പരിശോധിച്ചപ്പോൾ ബാഗിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു