ഭക്ഷ്യ വിഷബാധ മൂലം വിദ്യാർത്ഥിനി മരിച്ച സംഭവം,ആശുപത്രിക്ക് വീഴ്ച സംഭവിച്ചിട്ടില്ല

 കാസർകൊട് : ഭക്ഷ്യവിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിക്ക് വീഴ്ച പറ്റി എന്നരീതിയിൽ പ്രചരിക്കുന്ന വാർത്തകൾ ശെരിയല്ലന്ന് പ്രാഥമിക ചികിത്സ നൽകിയ സ്വകാര്യ ആശുപത്രി അധികൃതർ അറിയിച്ചു, ഭക്ഷ്യവിഷബാധയേറ്റ് തലക്ലായിലെ അഞ്ജുശ്രീ പാർവ്വതിയാണ് മരിച്ചത്. രാസപരിശോധനാ ഫലം പുറത്തുവന്നതിന് ശേഷം ഇക്കാര്യത്തിൽ വ്യക്തത വരുത്തുമെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വിശദീകരണം.ഭക്ഷ്യവിഷബാധയെത്തുടർന്ന് വിദ്യാർത്ഥിനി മരിക്കാനിടയായ സംഭവത്തിൽ അൽ റൊമാൻസിയ ഹോട്ടലിൽ നിന്നും അശാസ്ത്രീയമായി സൂക്ഷിച്ചിരുന്ന മാംസം കണ്ടെത്തിയിരുന്നു. 18 ഭക്ഷ്യ വസ്തുക്കളുടെ സാമ്പിളുകൾ ശേഖരിച്ചതായി ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണർ പറഞ്ഞു.

ഭക്ഷ്യവിഷബാധ വര്‍ധിക്കുന്നുവെന്നത് സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നതെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു . ഷവര്‍മ മയോനൈസ്പോലെയുള്ള ഭക്ഷണം പാഴ്‌സല്‍ വാങ്ങുന്നത് കുറയ്ക്കണമെന്നും കഴിവതും ഹോട്ടലുകളില്‍ നിന്ന് ഇവ കഴിക്കാന്‍ ശ്രദ്ധിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

ഷവര്‍മ അടക്കമുള്ള ഉത്പന്നങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ കഴിച്ചില്ലെങ്കില്‍ അത് കേടാവാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ഇത്തരം ഭക്ഷണങ്ങള്‍ പാഴ്‌സല്‍ വാങ്ങുന്നത് കുറയ്ക്കണം. ഇതിന് കൂടുതല്‍ ബോധവത്കരണം ആവശ്യമാണ്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ നടപടി വേഗത്തില്‍ പൂര്‍ത്തിയായാല്‍ ഒരു പരിധി വരെ ഇത് പരിഹരിക്കാനാവും". മന്ത്രി പറഞ്ഞു.


കോഴിക്കോട് റീജ്യണൽ അനലറ്റിക്കൽ ലാബിലാണ് സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചത്. നേരത്തെ അൽ റൊമാൻസിയ ഹോട്ടലിന്റെ പ്രവർത്തനം നിർത്തി വക്കാൻ ഭക്ഷ്യ സുരക്ഷാ വിഭാഗം നിർദ്ദേശം നൽകിയിരുന്നു. സ്ഥാപനത്തിന് ലൈസൻസ് ഉള്ളതാണെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം അറിയിച്ചു.


ഹോട്ടലിൽ നിന്നും ഓൺലൈനിൽ വരുത്തിച്ച കുഴിമന്തി കഴിച്ചതോടെയാണ് കുട്ടിക്ക് ശാരീരിക അസ്വസ്ഥത ആരംഭിച്ചത്. ഗുരുതരാവസ്ഥയിലായ പെൺകുട്ടി മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. അഞ്ജുശ്രീ കുഴിമന്തിക്കൊപ്പം സൂപ്പും കഴിച്ചതയാണ് വിവരം



മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച 165 ഭക്ഷണ സ്ഥാപനങ്ങളാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് അഞ്ച് ദിവസത്തിനിടെ അടച്ചുപൂട്ടിയത്. ഇന്നലെ ഏറ്റവും കൂടുതല്‍ പരിശോധന നടന്നത് മലപ്പുറം ജില്ലയിലാണ്. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് മരണം സ്ഥിരീകരിച്ച കാസര്‍ഗോഡ് 17 ഇടങ്ങളിലാണ് പരിശോധന നടത്തിയത്.അവധി ദിവസങ്ങളിലും പരിശോധന ശക്തമാക്കണം എന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ഗുണനിലവാരം ഉറപ്പാക്കാന്‍ ഹോട്ടലുകളില്‍ പരിശോധന ശക്തമാക്കിയെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്ബോഴും നിലവിലെ പോരായ്മകള്‍ സമ്മതിക്കുന്നതാണ് ഭക്ഷ്യമന്ത്രിയുടെ പ്ര


തികരണം.

Previous Post Next Post
Kasaragod Today
Kasaragod Today